Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഭർത്താവിനെ ഉപേക്ഷിച്ചു പോയ സ്ത്രീയുമായി വിവാഹം, വാടക വീട്ടിൽ താമസമാക്കിയതോ‌ടെ അനാവശ്യ ഫോൺ വിളിയെച്ചൊല്ലി ദമ്പതിമാർ തമ്മിൽ വാക്കുതർക്കം പതിവ്, അന്ന് രാത്രിയും ഇതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ക്ഷുഭിതനായ ജോസ് വനജയുടെ കൈയും കാലും കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, മുഖം മുഴുവൻ സെല്ലോടേപ്പ് ഒട്ടിച്ച് മൃതദേഹം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചപ്പോൾ ശബ്ദം കേട്ടെത്തിയ മക്കളുടെ വായിൽ തുണി തിരുകി കൈയും കാലും കയറുകൊണ്ട് കെട്ടിയിട്ട് അതിക്രൂരമായി ദിവസങ്ങളോളം മർദ്ദനം, ഒടുവിൽ പ്രവാസിയായ ജോസിന്റെ കടുംകൈ..

17 MARCH 2022 01:35 PM IST
മലയാളി വാര്‍ത്ത

കന്യാകുമാരി ജില്ലയിലെ കോട്ടാറിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രവാസിയായ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുളച്ചൽ സ്വദേശി വർഗീസിന്റെ മകൻ ജോസ് കാൻപിയർ (40) ആണ് ഭാര്യ വനജയെ (32) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ശേഷം ഭാര്യയുടെ ആദ്യവിവാഹത്തിലുണ്ടായ കുട്ടികളെ രണ്ട് ദിവസം കെട്ടിയിട്ട് മർദ്ദിച്ചു.

തുടർന്നാണ് ജോസ് ആത്മഹത്യ ചെയ്തത്. വനജയുടെ ആദ്യവിവാഹത്തിലുണ്ടായ മക്കൾ മഞ്ജു (13), അക്ഷര (12) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുമാസം മുമ്പ് വാടകയ്ക്ക് താമസമാക്കിയ ഇവർക്ക് നാട്ടുകാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല.അതിനാൽ ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം പുറംലോകമറിയുന്നത്.

ജോസ് വിദേശത്ത് മത്സ്യബന്ധന തൊഴിൽ നടത്തിവന്നിരുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ ജോസ്, എട്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്ന വനജയെ വിവാഹം ചെയ്തു. മൂന്നുമാസം മുമ്പ് ഇവർ കുളച്ചലിൽ നിന്ന് കോട്ടാറിലെ വാടക വീട്ടിൽ താമസമാക്കി. വനജയുടെ അനാവശ്യ ഫോൺ വിളിയെച്ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു.

കഴിഞ്ഞ രാത്രിയും ഇതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ക്ഷുഭിതനായ ജോസ് വനജയുടെ കൈയും കാലും കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുഖം മുഴുവനും സെല്ലോടേപ്പ് ഒട്ടിച്ച് മൃതദേഹം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു. ശബ്ദം കേട്ടെത്തിയ മക്കളുടെ വായിൽ തുണി തിരുകി കൈയും കാലും കയറുകൊണ്ട് കെട്ടിയിട്ടു.രണ്ട് ദിവസം കുടിവെള്ളം പോലും നൽകാതെ കുട്ടികളെ മർദ്ദിച്ചു.

മൂത്തമകൾ മഞ്ജുവിനെ കഴുത്തിൽ കത്തികൊണ്ട് അറുത്തെങ്കിലും കുട്ടികളുടെ കരച്ചിൽ കണ്ട് കത്തി ഉപേക്ഷിച്ചശേഷം അടുക്കളയിൽ തൂങ്ങിമരിക്കുകയായിരുന്നു. കെട്ടിയിരുന്ന കയർ എങ്ങനെയോ അഴിച്ച് വീടിന് പുറത്തിറങ്ങിയ മൂത്ത മകൾ മഞ്ജുവാണ് നാട്ടുകാരെ വിവരമറിയിച്ചത്.

 

നാട്ടുകാർ വീട്ടിൽ നടത്തിയ പരിശോധനയിൽ വനജയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലും ജോസിനെ അടുക്കളയിൽ തൂങ്ങി നിൽക്കുന്ന നിലയിലും കണ്ടെത്തി. ഇളയ മകൾ അക്ഷര മുറിയിൽ കയ്യും കാലും കയറു കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.സ്ഥലത്തെത്തിയ കോട്ടാർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പളളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ കോട്ടാർ പൊലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends