Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളുടെ പ്രതീക്ഷകൾ താളം തെറ്റിച്ച് സൗദിയുടെ നീക്കം, ഇനിയെല്ലാം സ്വന്തം ചിലവിൽ സാമ്പത്തിക സഹായം നിർത്തലാക്കി, കൈയ്യൊഴിഞ്ഞ് ഭരണകൂടം...!

17 MARCH 2022 01:58 PM IST
മലയാളി വാര്‍ത്ത

ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് ഒപ്പം നിൽക്കേണ്ടത് അവിടുത്തെ ഭരണകൂടമാണ്. ലോകമെമ്പാടും വിവിധ മേഖലകളിൽപ്രത്യാഘാതങ്ങളുണ്ടാക്കിയ കൊവിഡ് എന്ന മഹാമാരി പൂർണമായി ഒരിടത്തുനിന്നും ഒഴിഞ്ഞുപോയതായി പറയാറായിട്ടില്ല. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തന്നെ പൂർണ്ണമായി നീക്കാൻ ഇതുവരെ സൗദി ഭരണകൂടവും തയ്യാറായിട്ടില്ല.

ചില യാത്ര ഇളവുകൾ മാത്രമാണ് പ്രഖ്യാപിച്ചത്. മഹാമാരി പൂർണമായി മാറിയിട്ടില്ലെങ്കിലും ഈ സാഹചര്യത്തിൽ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ഏർപ്പെടുത്തിയ സാമ്പത്തിക സഹായം നിർത്തലാക്കുകയാണ്.

സൗദിയില്‍ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സച്ചെലവുകള്‍ ഇനിമുതല്‍ രോഗികള്‍ വഹിക്കേണ്ടിവരും. ഇതുവരെ സര്‍ക്കാര്‍ ചെലവില്‍ ലഭ്യമായിരുന്ന ചികിത്സ നിര്‍ത്തിവെച്ചതായി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമായി അയച്ച സര്‍ക്കുലറില്‍ കോഓപറേറ്റിവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സി.സി.എച്ച്‌.ഐ) അതോറിറ്റി വ്യക്തമാക്കി. എന്നാല്‍, ഈ മാസം 13ന് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നാണ് വിവരം.

ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ലാത്ത രോഗികളെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രോഗ്രാമില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയും ഓപറേറ്റിങ് കമ്പനി മുഖേന ആരോഗ്യ സേവനങ്ങള്‍ വാങ്ങിയും ചികിത്സ തുടരും. കോവിഡ് ബാധിച്ച്‌ ന്യുമോണിയ ആയി മാറുകയോ ഓക്സിജന്റെ അഭാവം മൂലം അവര്‍ക്ക് രോഗം ഗുരുതരമാവുകയോ ഹിപ്നോസിസ് ആവശ്യമായി വരുകയോ ചെയ്താല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെയും അംഗീകൃത പ്രോട്ടോകോള്‍ അനുസരിച്ച്‌ രണ്ടു കോവിഡ് പരിശോധന നെഗറ്റിവ് ഫലങ്ങള്‍ തെളിയിക്കപ്പെടുന്നതുവരെയും സൗജന്യ ചികിത്സ ലഭിക്കും.

എന്നാല്‍, മറ്റു രോഗബാധിതര്‍ക്ക് കോവിഡ് ബാധിച്ചാലും സൗജന്യ ചികിത്സ ലഭിക്കില്ല. ഇത് സ്വകാര്യ ആശുപത്രികളെ അടിയന്തിര സാഹചര്യത്തിൽ ആശ്രയിക്കേണ്ടിവരുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്.ഭീമമായ തുക മുഴുവൻ ഇനി കൈയ്യിൽ നിന്ന് കൊടുക്കേണ്ട അവസ്ഥയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താക്കള്‍ക്ക് പോളിസിയുടെ പരിധിക്കനുസൃതമായി എല്ലാ ചികിത്സ ചെലവുകളും ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കും.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച്‌ കോവിഡിനെതിരെ എല്ലാ വാക്സിനേഷന്‍ ഡോസുകളും ബൂസ്റ്റര്‍ ഡോസുകളും പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതിനെത്തുടര്‍ന്നാണ് പുതിയ പ്രഖ്യാപനം എന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends