Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇളവുകൾ ഒരാന്നായ് പോരട്ടേ....! സൗദിക്ക് പിന്നാലെ ഖത്തറും, പുതിയ ഇളവുകളിൽ പ്രവാസികൾ ആശ്വാസത്തിൽ, ഇനി അവരുടെ മുഖത്തും പുഞ്ചിരി വിടരട്ടേ..., മാർച്ച് ഇരുപത് മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം

19 MARCH 2022 03:43 PM IST
മലയാളി വാര്‍ത്ത

നിയന്ത്രണങ്ങളിൽ അയവുവരുത്താനുള്ള ഗൾഫ് രാഷ്ട്രങ്ങളുടെ തീരുമാനം കൊവിഡ് കേസുകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഇത്രയും കടുത്ത നിയന്ത്രണങ്ങളിൽ ഇനിയും മുന്നോട്ട് പോയാൽ അത് ജനങ്ങളുടെ മാനസികാവസ്ഥയെ സാരമായി തന്നെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

എല്ലാം അഭിപ്രായങ്ങളും രോഗവ്യാപനവും കണക്കിലെടുത്താണ് യാത്ര നിയന്ത്രണങ്ങളിലും മറ്റും ഇളവുകൾ അനുവദിച്ചത്.സൗദിയിലെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പുകള്‍ക്ക് ഇളവുകൾ നല്‍കിയതായി മന്ത്രാലയം അറിച്ചിരുന്നു.പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ.

ഇപ്പോൾ ഖത്തറും വിദ്യാലയങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.രാജ്യത്തെ സ്‌കൂളുകളിലും, കിന്റര്‍ഗാര്‍ട്ടണുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഞായറാഴ്ച്ച മുതല്‍ ഇളവ് അനുവദിക്കാനാണ് തീരുമാനം. ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലും, കിന്റര്‍ഗാര്‍ട്ടണുകളിലും പന്ത്രണ്ടും, അതില്‍ താഴെയും പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കുകള്‍ ഒഴിവാക്കാന്‍ അനുവാദം നല്‍കി.

മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവയുടെ ഉപയോഗം തുടരാമെന്നും അധികൃതര്‍ വ്യക്തമാക്കി. വാക്‌സിനെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ച്ച തോറുമുള്ള ആന്റിജന്‍ റാപിഡ് ടെസ്റ്റ് (വീടുകളില്‍ നിന്ന് നടത്തുന്ന) മുന്‍നിശ്ചയിച്ച നടപടിക്രമങ്ങള്‍ പാലിച്ച്‌ കൊണ്ട് തുടരാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ മറ്റെല്ലാ കോവിഡ് മുന്‍കരുതലുകളും പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.സൗദിയിൽ പഠന സമയങ്ങളിലും, പഠ്യേതര പ്രവര്‍ത്തനങ്ങളുടെ സമയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്നത് നിര്‍ബന്ധമല്ലന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയത്.

വിദ്യാര്‍ത്ഥികളെ വിവിധ സംഘങ്ങളാക്കി തിരിച്ച്‌ കൊണ്ട് ക്ലാസുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന രീതിയും ഒഴിവാക്കാന്‍ തീരുമാനിച്ചു. വിദ്യാലയങ്ങളില്‍ മൂന്നാം സെമസ്റ്റര്‍ ആരംഭിക്കുന്നത് മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ വിശദമാക്കിയത്. അങ്ങനെ സൗദിയിലെേയും ഖത്തരിലേയും ഇളവുകളുടെ കാര്യം പരിശോധിച്ചാൽ ഇങ്ങ് വിദ്യാഭ്യാസ മേഖലയിലേക്കും കടന്നിരിക്കുകയാണ്.

ഇനി പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്.ഇതും വരും ദിനങ്ങളിൽ അപ്പാടെ എടുത്തുകളയുമോ എന്ന് കണ്ടു തന്നെയറിയണം.അതേസമയം, ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുകയാണ്.നിയമം ലംഘിച്ച 346 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

ഇവരില്‍ 326 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിനും ആളുകളെ അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends