അദാനി ആരാ മോൻ..! കാലെടുത്തുവെച്ചതും അന്താരാഷ്ട്ര നിലവാരം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവാസികൾ ആഗ്രഹിച്ച ആക്കാര്യം നിറവേറ്റാൻ തുടക്കം, പ്രവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നു....!

നിങ്ങൾ ആഗ്രഹിച്ചത് ഇനി അദാനി ഒരുക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാന്‍ കസ്റ്റംസ് അനുമതിയായി. ലോകോത്തര നിലവാരത്തില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് പുതുക്കിപ്പണിയാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ച് കഴിഞ്ഞു. മേയ് പകുതിയോടെ തുറക്കും. നാലു കൊല്ലമായി പൂട്ടിക്കിടക്കുന്ന ചെറിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് അതി വിശാലമാക്കിയാക്കും പ്രവാസികൾക്കായി അദാനി തുറക്കുക. തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്ന് അന്താരാഷ്ട്ര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.
ഫ്‌ളെമിംഗ് ഗോയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞദിവസം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാനുള്ള ലൈസന്‍സ് കസ്റ്റംസ് അനുവദിക്കുകയായിരുന്നു.ദുബായ് ആസ്ഥാനമായ ഫ്‌ളെമിംഗ് ഗോയും അദാനിയുമായി ചേര്‍ന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തിപ്പിക്കുക. ഒട്ടേറെ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന ഫ്‌ളെമിംഗ് ഗോ ട്രാവല്‍ റീട്ടെയ്ല്‍, മുംബയ് ട്രാവല്‍ റീട്ടെയ്ല്‍ എന്നിവയുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് ഡ്യൂട്ടി ഫ്രീഷോപ്പ് തുറക്കുന്നത്.
അദാനിയുടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കാന്‍ ഈ കമ്പനികളുമായി കഴിഞ്ഞവര്‍ഷം ധാരണയിലെത്തിയിരുന്നു. വിമാനത്താവള നടത്തിപ്പുകാര്‍ക്ക് ഏറ്റവും വരുമാനമുള്ളത് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നാണ്. ഇതാണ് നാല് കൊല്ലമായി അടഞ്ഞുകിടന്നിരുന്നത്. ഇപ്പോൾ അദാനി ഏറ്റെടുത്തതോടെ ഇതിൽ മാറ്റം വന്നിരിക്കുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചാൽ മികച്ച ലാഭം കൊയ്യാം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് 2018 പൂട്ടുവീഴാൻ തക്കതായ കാരണമുണ്ടായിരുന്നു. 13,000 യാത്രക്കാരുടെ പാസപോര്‍ട്ട് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6 കോടി രൂപയുടെ മദ്യക്കടത്ത് നടത്തി എന്നതിൽ സി.ബി.ഐ കേസെടുത്തതോടെയാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴുവീണത്. കാര്‍ഗോ കോംപ്ലക്സിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ സഹായത്തോടെ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരില്‍ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി,പ്ലസ് മാക്സ് ആറു കോടിയോളം രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പു നടത്തിയെന്നാണ് കേസ്.
ആറു വയസുള്ള മുസ്ലിം കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖയുണ്ടാക്കി.ക്രമക്കേട് കണ്ടെത്തിയതോടെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. 2017 സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 21വരെ 16 വിമാനക്കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.എന്നാൽ മദ്യക്കടത്തില്‍ കസ്റ്റംസ്, സി.ബി.ഐ എന്നിവ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതുവരെ തീര്‍ന്നിട്ടില്ല.എന്നാൽ പുതിയ ഏജന്‍സിയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് ലൈസന്‍സ് അനുവദിക്കുകയായിരുന്നു. എന്തായാലും ഇതിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമാകാൻ പോകുന്നത്.
https://www.facebook.com/Malayalivartha

























