Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇയിൽ വിലക്ക്, പെരുന്നാള്‍ ആഘോഷത്തിന് മുന്നോ‌ടിയായി ആരും പടക്കങ്ങൾ ഉപയോഗിക്കാൻ പാടില്ല, ഈദ് അൽ ഫിത്തറിന് തയ്യാറെടുക്കുന്ന വേളയിൽ വിലക്ക് യുഎഇയിലെ താമസക്കാർക്ക് വിനയാകുന്നു...!

29 APRIL 2022 11:46 AM IST
മലയാളി വാര്‍ത്ത

പെരുന്നാള്‍ ആഘോഷത്തിനായി യുഎഇ അടക്കമുള്ള എല്ലാം ഗൾഫ് രാഷ്ട്രങ്ങളും തയ്യാറെടുപ്പുകളിലാണ്. പെരുന്നാൾ ഇത്തവണ കേങ്കേമമാക്കാൻ തന്നെയാണ് എല്ലാവരുടേയും പ്ലാൻ. രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം വരുന്ന പെരുന്നാള്‍ ആയതിനാൽ ആഘോഷമാക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും ആരു തയ്യാറല്ല.ഈ പ്രതീക്ഷയിലിരിക്കുന്ന പ്രവാസികൾ ഉപ്പെടെയുള്ളവർക്ക് തിരിച്ചടിയായി എത്തിയിരിക്കുകയാണ് യു.എ.യുടെ വിലക്ക്.

യുഎഇയിലെ താമസക്കാർ ഈദ് അൽ ഫിത്തറിന് തയ്യാറെടുക്കുമ്പോളാണ് ഇത്തരത്തിലൊരു വിലക്ക് ഏർപ്പെടുത്തുന്നത്. ആഘോഷത്തിത്തിന്റെ ഭാ​ഗമായി ആരും പടക്കങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇതിന് വിലക്ക് ഏർപ്പെടുത്തി ദുബായ് പോലീസ് അറിയിച്ചു. ഇതോടെ പെരുന്നാള്‍ ആഘോഷത്തിന്റെ മാറ്റു കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇത് പ്രവാസികളേയും നിരുത്സാഹപ്പെടുത്തുന്ന വാർത്തയായിരുന്നു.

പടക്കങ്ങൾ ഉപയോഗിക്കുന്നതായോ വ്യാപാരം ചെയ്യുന്നതായോ കണ്ടെത്തിയാൽ തടവും 100,000 ദിർഹം പിഴയും ചുമത്തും. ആഘോഷവേളയിൽ പൊതുജന സുരക്ഷയ്ക്കായി പടക്ക വ്യാപാരം നടത്തുന്ന വിൽപനക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് വിലക്കാനും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകി.

സുരക്ഷയുടെ ഭാ​ഗമായിട്ടാണ് പെരുന്നാളിന് മുന്നോടിയായി ഇത്തരമൊരു മുന്നറിയിപ്പ്. അപകട സാധ്യതകൾ ഒഴിവാക്കാൻ,അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾക്ക് വഴിവയ്ക്കാതിരിക്കാനുമാണ് പ‌ടക്കങ്ങൾ വിലക്കേർപ്പെടുത്തിയതെന്നാണ് വിവരം.ഇത് കൂടാതെ, ഈദ് അൽ ഫിത്തർ ആഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ പട്രോളിംഗ് ശക്തമാക്കാനാണ് ദുബായ് പോലീസിന്റെ തീരുമാനം.

വിവിധ പ്രദേശങ്ങളിലുള്ള ഗതാഗതവും താമസക്കാരുടെ സുരക്ഷയും നിയന്ത്രിക്കുന്നതിനായാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.412 പട്രോളിംഗ് , 29 സൈക്കിളുകൾ, 3,200 പോലീസ് ഉദ്യോഗസ്ഥർ, 62 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 122 ആംബുലൻസുകൾ, 442 പാരാമെഡിക്കുകൾ എന്നിവ ഇതിനായി നിലയുറപ്പിച്ചിട്ടുണ്ട്. മാർക്കറ്റുകളിലും പരിസരങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും 60 ട്രാഫിക് സർജൻമാരും 650 സന്നദ്ധപ്രവർത്തകരും സ്വകാര്യ കമ്പനികളിൽ നിന്നുള്ള 2,400 സുരക്ഷാ ഉദ്യോഗസ്ഥരും വിന്യസിച്ചിട്ടുണ്ട്.

കടൽത്തീരത്ത് യാത്ര ചെയ്യുന്നവർക്ക് വേണ്ടി ഒമ്പത് മറൈൻ ബോട്ടുകളും 165 ലൈഫ് ഗാർഡുകളും 24 മണിക്കൂറും സജ്ജരായിരിക്കുമെന്നും പൊലീസ് അറിയിച്ചു. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും പള്ളികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ സുരക്ഷിതമാക്കുന്നതിനുമായി സേന സംയോജിത കർമപദ്ധതി വികസിപ്പിച്ചെടുത്തതായും ദുബൈ പൊലീസ് പറഞ്ഞു.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി (ആർ‌ടി‌എ) ചേർന്ന് റോഡ് തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ദുബായ് പോലീസ് ഒരുമിച്ച് പ്രവർത്തിക്കും. അവധി ദിവസങ്ങളിൽ റോഡപകടങ്ങൾ തടയാൻ അമിതവേഗത ഒഴിവാക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends