പ്രവാസി വെടിയേറ്റ് മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് സലാലയിലെ പള്ളിയിൽ, സമീപത്ത് നിന്ന് തോക്ക് കണ്ടെത്തി

കോഴിക്കോട് സ്വദേശിയെ സലാലയില്‍ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി മൊയ്തീന്‍ (56) ആണ് മരിച്ചത്.സലാല സാദയിലെ ഖദീജ മസ്ജിദില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല.മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഇതിനെ തുർന്ന് ഈ പള്ളിയില്‍ നമസ്കാരം നിര്‍ത്തി വെച്ചു.
അതേസമയം, ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ച പ്രവാസിയുടെയുടെ മൃതദേഹം നാട്ടിലെത്തിച്ചു.കണ്ണൂര്‍ തളിപ്പറമ്പ് പ്ലാത്തോട്ടം സ്വദേശി വി.കെ. ജയദേവന്‍ (54) ന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈമാസം എട്ടിനാണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ മരിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 14 വര്‍ഷമായി അല്‍ഖര്‍ജില്‍ ഗള്‍ഫ് കാറ്ററിങ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയും അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ കമ്മിറ്റിയുമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കിയത്.
കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍, അല്‍ഖര്‍ജ് ജീവകാരുണ്യ കമ്മിറ്റി അംഗം ലിബിന്‍ പശുപതി എന്നിവര്‍ സൗദിയിലെയും തളിപ്പറമ്ബ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗിരീശന്‍ നാട്ടിലേയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. വേലിക്കാത്ത് നാരായണന്‍റെയും പരേതയായ ദേവിയുടെയും മകനാണ്. സതിയാണ് ഭാര്യ.
https://www.facebook.com/Malayalivartha

























