Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇയിൽ ഡോക്ടർ ദമ്പതികൾ തൂങ്ങി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് മകന്റെ അപ്പാർട്ട്മെറ്റിൽ, ഷാര്‍ജ പൊലീസിന്റെ നേതൃത്ത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു...!

27 MAY 2022 10:44 AM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികളെ യു.എ.ഇയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം അല്‍ നബ്ബ ഏരിയയിലായിരുന്നു അതിദാരുണമായ സംഭവമെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഷാർജ അൽനബ്ബ ഏരിയയിലെ അപാർട്ട്മെന്റിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവര്‍ക്കും 73 വയസ് പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചു.യുഎഇയില്‍ താമസിക്കുന്ന മകനെ സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെയാണ് മകന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പതിവുപോലെ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകൻ മാതാപിതാക്കളുടെ മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് കണ്ടത്. ഉടൻ തന്നെ കെട്ടിടത്തിലെ മെയിന്റൻസ് വിഭാഗത്തിൽ വിവരമറിയിച്ചു. അവരെത്തി വാതിൽ ബലമായി തുറന്നപ്പോൾ ഇരുവരും തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. അപ്പോൾ തന്നെ ഇവരുടെ മകൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഷാർജ പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിന്നീട്, മൃതദേഹങ്ങൾ അൽ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റുകയും ഒട്ടോപ്സിയ്ക്കായി ഫൊറൻസിക് ലാബിലേയ്ക്കും അയച്ചു.മുൻ യുഎഇ പ്രവാസികൾ കൂടിയായ ഡോക്ടർ ദമ്പതികൾ ഇടയ്ക്കിടെ ഷാർജയില്‍ താമസിക്കുന്ന മകനെയും കുടുംബത്തെയും സന്ദർശിച്ചിരുന്നുവെന്ന് അടുത്തുള്ള താമസക്കാർ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഡോക്ടറായ ഇവരുടെ മകൻ ഇവിടെ താമസിക്കുന്നതായി കാവൽക്കാരൻ പറഞ്ഞു. ഡോക്ടർ ദമ്പതികൾ മിക്കപ്പോഴും പുറത്തേയ്ക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ പോകുന്നത് കാണാറുണ്ടായിരുന്നു എന്നും അടുത്തുള്ളവർ പറഞ്ഞു.മുൻ യുഎഇ പ്രവാസികൾ കൂടിയായ ഡോക്ടർ ദമ്പതികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഷാര്‍ജ പൊലീസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനായി അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ ഷാര്‍ജ പൊലീസിന്റെ നേതൃത്ത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാഭ്യാസമുള്ളവരും പ്രഫഷനലുകളുമായ ഇരുവരുടെയും മരണത്തിന് പിന്നിലെ കാരണം ഉടൻ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (44 seconds ago)

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (5 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (5 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (5 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (9 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (9 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (10 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (10 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (10 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (10 hours ago)

Malayali Vartha Recommends