Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദിയുടെ കർശന താക്കീത്...! പ്രവാസികൾ പണി വെറുതേ...ഇരന്നുവാങ്ങല്ലേ, അറിഞ്ഞുകൊണ്ടോ അറിയാതെയോ ഇത്തരത്തിൽ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ 1,00000 റിയാൽ പിഴയും ആറ് മാസം വരെ തടവും ശിക്ഷ...!

27 MAY 2022 03:02 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി സൗദി പൊതു സുരക്ഷാവിഭാഗം രം​ഗത്തെത്തിയിരിക്കുകയാണ്. സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്കാണ് താക്കീത്. നിശ്ചിത തൊഴിൽ വിസയിലെത്തിയവർ മാറ്റ് തൊഴിലിൽ ഏർപ്പെടാൻ പാടുള്ളതല്ല.ഇത്തരത്തിൽ തൊഴിയെടുക്കാൻ തൊഴിലുടമ അനുവദിച്ചാൽ ശിക്ഷിക്കപ്പെടുമെന്നാണ് സൗദി സുരക്ഷാവിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തന്റെ കീഴിലുള്ള തൊഴിലാളികളെ മറ്റുള്ളവർക്ക് വേണ്ടി സ്വയം അറിഞ്ഞുംകൊണ്ടോ അറിയാതെയോ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ വിദേശിയുടെ തൊഴിലുടമയ്ക്ക് 1,00000 റിയാൽ വരെ പിഴയും ചുമത്തും. ആറ് മാസം വരെ തടവ് ശിക്ഷയും നൽകും. അഞ്ച് വർഷം വരെ റിക്രൂട്ട്‌മെന്റ് നിരോധനമേർപ്പെടുത്തുമെന്നും പൊതു സുരക്ഷാവിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി.

കൂടാതെ തൊഴിൽ, അതിർത്തി, സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെകുറിച്ച് വിവരങ്ങൾ നൽകണമെന്ന് പൊതുജങ്ങളോട് സുരക്ഷാവിഭാഗം മുന്നറിയിപ്പ് നൽകി.മക്ക, റിയാദ് മേഖലകളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതാണെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

അതേസമയം സൗദിയിലെ സമ്പൂര്‍ണ മദ്യ നിരോധനവുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സൗദി ടൂറിസം വകുപ്പ് അസിസ്റ്റന്റ് മന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് രാജകുമാരിയാണ് ഇതിൽ വ്യക്തതവരുത്തിയത്.സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സൗദി സമ്പദ്വ്യവസ്ഥയുടെ സാധ്യതകളെ കുറിച്ച് നടന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ ടൂറിസ്റ്റ് നഗരമായ നിയോം സിറ്റിയില്‍ മദ്യം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നിയോം സിറ്റിയുടെ ടെക്ക് ആന്റ് ഡിജിറ്റല്‍ ഹോള്‍ഡിംഗ് കമ്പനി സിഇഒ ജോസഫ് ബ്രാഡ്ലി എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ നേരത്തേ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ മദ്യത്തിനുള്ള അനുമതി നല്‍കുമോ എന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നത്.

എന്നാല്‍ സിഇഒയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ മറുപടി ഉണ്ടായിരിക്കുന്നത്.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രാ നിരോധനം വരുന്നതിന് മുമ്പുള്ള ആറു മാസത്തിനുള്ളില്‍ നാലു ലക്ഷം ടൂറിസ്റ്റ് വിസകളാണ് വിതരണം ചെയ്തതെന്നും ടൂറിസം വകുപ്പ് അസിസ്റ്റന്റ് മന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് രാജകുമാരി അറിയിച്ചു.

2021ല്‍ സൗദി അറേബ്യയില്‍ 63 ദശലക്ഷം സന്ദര്‍ശകരാണ് എത്തിയതെന്നും ടൂറിസം പുരോഗതിയെക്കുറിച്ചുള്ള സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണെന്നും 100 രാജ്യങ്ങളില്‍ 33ാം സ്ഥാനത്താണെന്നും അവര്‍ പറഞ്ഞു. ഹജ്ജ് ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 41 ദശലക്ഷം പേരാണ് 2018 ല്‍ രാജ്യം സന്ദര്‍ശിച്ചത്. എന്നാല്‍ 2021 ല്‍ ഇത് 63 ദശലക്ഷമായി ഉയര്‍ന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മദ്യത്തിന്റെ കാര്യത്തില്‍ രാജ്യം സ്വീകരിക്കുന്ന നിലപാട് എന്താണെന്ന് രാഷ്ട്രത്തലവന്‍മാര്‍ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമവുമായി മുന്നോട്ടുപോവും എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ഉത്തരമെന്നും അവര്‍ പറഞ്ഞു.

നിലവിലെ നിയന്ത്രണങ്ങളുണ്ടായിട്ട് പോലും വലിയ തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. വിദേശ സഞ്ചാരികള്‍ക്കായി രാജ്യത്ത് സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിലും രാജ്യം നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇപ്പോൾ നല്‍കുന്ന സൗകര്യങ്ങള്‍ വച്ച് തന്നെ ടൂറിസം മേഖലയില്‍ മറ്റ് രാജ്യങ്ങളെ പിറകിലാക്കാന്‍ സൗദിക്ക് സാധിച്ചിട്ടുണ്ട്. പുതുതായി ഒന്നും കൊണ്ടുവന്നില്ലെങ്കിലും വിദേശികളെ ആകര്‍ഷിക്കാനുള്ള പലതും രാജ്യത്തുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (5 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (5 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (5 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (9 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (9 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (10 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (10 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (10 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (10 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (10 hours ago)

Malayali Vartha Recommends