Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..

സൗദിയിൽ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിന് നേരെ കൈയ്യേറ്റം, രാത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ചെയ്ത സൗദി യുവാവ് അറസ്റ്റിൽ

29 MAY 2022 09:01 AM IST
മലയാളി വാര്‍ത്ത

സൗദിയിൽ നഴ്സിനെ ക്രൂരമായി മർദ്ദിച്ച സ്വദേശി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. സൗദി യുവാവിനെ സംഭവ സ്ഥലത്തു വച്ച് തന്നെ അറസ്റ്റ് ചെയ്തതായി അസീര്‍ പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ നഴ്സിനെ സൗദി യുവാവ് മര്‍ദിച്ചത്. അസീര്‍ പ്രവിശ്യയിലെ മജാരിദ ജനറല്‍ ആശുപത്രിയിലാണ് സംഭവം.

മജാരിദ സിറ്റിയിലെ ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിനെ മര്‍ദ്ദിക്കുകയും നിലത്തുകൂടി വലിച്ചിഴയ്ക്കുകയായിരുന്നു അസീര്‍.മര്‍ദ്ദനത്തിനിരയായ നഴ്‌സിന്റെ നിലവിളി കേട്ട് എത്തിയ സഹപ്രവര്‍ത്തകരാണ് നഴ്‌സിനെ പ്രതിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

എന്നാല്‍ നഴ്‌സ് അക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. പ്രതിയുടെ വിശദാംശങ്ങളും പോലിസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, സൗദി യുവാവ് നഴ്സിനെ മര്‍ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. അക്രമത്തിന് ഇരയായ നഴ്‌സിന് നീതി ഉറപ്പാക്കുമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.

സൗദിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ശാരീരികമായോ വാക്കാലോ ആക്രമിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകരെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ഉപദ്രവിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാവും. ഇത്തരം സംഭവങ്ങളുണ്ടാകുന്ന പക്ഷം ഔദ്യോഗിക ഏജന്‍സികളെയോ 937 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലോ അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (1 minute ago)

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (5 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (5 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (5 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (9 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (9 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (10 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (10 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (10 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (10 hours ago)

Malayali Vartha Recommends