കുവൈത്തിൽ വ്യാപാര കേന്ദ്രത്തിൽ വൻ തീപിടുത്തം...! 4000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് തീ പടര്‍ന്നുപിടിച്ചു, കോടികളുടെ നഷ്ടമുണ്ടായതായി നിഗമനം

കുവൈത്തിൽ നിര്‍മാണ സാമഗ്രികളും മറ്റും വില്‍പന നടത്തിയിരുന്ന ഷെഡുകളിൽ വൻ തീപിടുത്തം. അല്‍ റായ് പ്രദേശത്താണ് സംഭവം.ടെന്റുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളും മറ്റും വില്‍പന നടത്തിയിരുന്ന താത്കാലിക ഷെഡുകളിലാണ് തീപിടിച്ചത്. ഇവിടെ 4000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് തീ പടര്‍ന്നുപിടിച്ചതായി കുവൈത്ത് ഫയര്‍ ഫോഴ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
നിര്‍മാണ സാമഗ്രികളും മറ്റും കത്തിനശിച്ചതിലൂടെ കോടികളുടെ നഷ്ടമുണ്ടായതായാണ് നിഗമനം. തീപിടുത്തത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സ്ഥലത്ത് നാല് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തീപിടുത്തത്തിന്റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് വിപുലമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം തീപിടിത്തം ഉണ്ടായാൻ മൊബൈല്‍ ആപ്പിലൂടെ വിവരം അറിയിക്കാനും ആംബുലന്‍സ് സേവനം ആവശ്യപ്പെടാനും അബൂദബി പൊലീസ് സൗകര്യമൊരുക്കിയിരിക്കുകയാണ്. പൊലീസ് ആപ്പിന്റെ ഹോം പേജിന്റെ മുകളില്‍ വലത്തേമൂലയിലാണ് എസ്.ഒ.എസ് ബട്ടണ്‍ സജ്ജമാക്കിയിരിക്കുന്നത്. ആംബുലന്‍സ് സേവനമാണോ സിവില്‍ ഡിഫന്‍സ് സേവനമാണോ തേടേണ്ടതെന്ന് തിരഞ്ഞെടുക്കാം.
ഇതിനായി ആപ്പില്‍ നല്‍കിയിരിക്കുന്ന 'കാപ്ച' ഇമേജുകളിലൊന്ന് തിരഞ്ഞെടുക്കണം. ഇതു നല്‍കുന്നതോടെ ഫോണിലേക്ക് വിളി വരുമെന്ന സന്ദേശം ലഭ്യമാകും. ലക്ഷക്കണക്കിനു ഫോണ്‍കോളുകളാണ് ഓരോ വര്‍ഷവും അബൂദബി, അല്‍ ഐന്‍, അല്‍ ധഫ്ര റീജനുകളില്നിന്നായി പൊലീസിന്റെ കണ്ട്രോള് റൂമില്‍ ലഭിക്കുന്നത്. എസ്.ഒ.എസ് ബട്ടണ്‍ സൗകര്യം ഏര്‍പ്പെടുത്തിയതിലൂടെ പൊതുജനങ്ങള്‍ക്ക് അതിവേഗം സഹായം തേടാനും അതിന് അനുസൃതമായി സേനക്ക് പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























