Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികളിലേക്ക് ഒടുവിൽ സൗദിയും, ഉച്ചവെയിലില്‍ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി, മൂന്ന് മാസത്തേക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍, എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകം

06 JUNE 2022 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികളിലേക്ക് ഒടുവിൽ സൗദിയും കടന്നിരിക്കുകയാണ്. ചൂട് കൂടിയ സാഹചര്യത്തില്‍ ഒമാൻ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ മധ്യാഹ്ന വിശ്രമം നൽകാറുണ്ട്. ഈ സമയത്ത് പുറം ജോലികള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ സൗദി അറേബ്യയും അത്തരത്തിലേക്ക് കടന്നിരിക്കുകയാണ്. 

ഉച്ചവെയിലില്‍ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ 3 മണി വരെ മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും.   നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ ചില മേഖലകള്‍ ഒഴികെ എല്ലാ സ്വകാര്യ മേഖലയിലെ കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും.സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി അറിയിച്ചു.   വിവിധ തൊഴില്‍പരമായ അപകടങ്ങളില്‍ നിന്ന് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ മന്ത്രാലയം പരിശ്രമിക്കുന്നതിനാല്‍, തൊഴില്‍ സമയം ക്രമീകരിക്കാനും തീരുമാനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.     എന്നാല്‍ എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലുള്ള തൊഴിലാളികളെയും ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനി അധികൃതര്‍ ബാധ്യസഥരായിരിക്കും.

പുതിയ തൊഴില്‍ നിരോധന നിയമലംഘനത്തെക്കുറിച്ച്‌ ഉപഭോക്തൃ സേവന ഫോണ്‍ നമ്പര്‍ 199911 വഴി അറിയിക്കാന്‍ എല്ലാവരോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 236 പ്രകാരം, മധ്യാഹ്ന ജോലി നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓരോ ലംഘനത്തിനും 3,000 റിയാലില്‍ കുറയാത്തതും 10,000 റിയാലില്‍ കൂടാത്തതുമായ പിഴ ചുമത്തും.   30 ദിവസത്തില്‍ കൂടാത്ത കാലയളവില്‍ സ്ഥാപനം അടച്ചുപൂട്ടുകയോ സ്ഥിരമായി അടച്ചിടുകയോ പിഴ ചുമത്തുകയോ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്യുന്നതും പിഴകളില്‍ ഉള്‍പ്പെടുന്നു.കഴിഞ്ഞ വര്‍ഷം മന്ത്രാലയത്തിന്റെ ഉച്ചകഴിഞ്ഞുള്ള ജോലി നിരോധന തീരുമാനം ലംഘിച്ച നൂറുകണക്കിന് ആളുകളെ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

അതേസമയം, റിയാദ് പ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും വരും ദിവസങ്ങളില്‍ 46 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്ന് കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി ദിനങ്ങളില്‍ ഉഷ്‌ണത്തോടൊപ്പം ഈ മേഖലകളില്‍ പൊടിക്കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ചൂട് മൂലമുള്ള ആരോഗ്യ്രപ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആളുകളോട് നിര്‍ദേശിച്ചു. ചൂട് കാലത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത കൈക്കൊള്ളാന്‍ ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (10 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (20 minutes ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (45 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (1 hour ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (3 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends