വിനോദയാത്രക്കിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു, സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കൊല്ലം സ്വദേശി മരിച്ചത് മൂന്നാറിലെത്തിയപ്പോള്‍

സൗദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറിലെത്തിയ കൊല്ലം ഓയൂര്‍ സ്വദേശി സജ്ജാദ് (45) ആണ് മരിച്ചത്. റിയാദ് ബദീഅയില്‍ ബിസിനസ് നടത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറിലെത്തിയപ്പോൾ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.റിയാദില്‍ മുസാഹ്മിയ, സുലൈ, ബദീഅ ഭാഗങ്ങളില്‍ നിരവധി ബിസിനസ് സംരംഭങ്ങള്‍ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് അവധിക്കുപോയത്.
നാട്ടിലും റിയാദിലും സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായ സജ്ജാദ് റിയാദ് നവോദയ കലാസാംസ്കാരിക വേദി മുന്‍ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ഓയൂര്‍ പയ്യക്കോട് പ്ലാവില വീട്ടില്‍ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി. വിദ്യാര്‍ഥികളായ ആസിഫ്, അന്‍സിഫ്, അംന എന്നിവർ മക്കളാണ്.
https://www.facebook.com/Malayalivartha