കഞ്ചാവുമായി പ്രവാസി വനിത ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍, സ്വകാര്യ ഉപയോഗത്തിനായി കൊണ്ടുവന്ന 61 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ വെറുതെ വിട്ട് ദുബൈ ക്രിമിനല്‍ കോടതി, നടപടി യുഎഇയിലെ പുതിയ ലഹരി നിയമ പ്രകാരം...!

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ 61 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ വെറുതെ വിട്ട് ദുബൈ ക്രിമിനല്‍ കോടതി. യുഎഇയില്‍ ഈ വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്ന പുതിയ ലഹരി നിയമ പ്രകാരമാണ് കോടതി നടപടി.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സൗത്ത് അമേരിക്കന്‍ സ്വദേശിനിയില്‍ നിന്നാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവ് കണ്ടെടുത്തത്.വിമാനത്താവളത്തില്‍ വെച്ച് ലഗേജ് പരിശോധിച്ചപ്പോള്‍ രണ്ട് സിഗിരറ്റ് റോളുകളിലായി കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. എന്നാല്‍ ഇത് തന്റെ സ്വകാര്യ ഉപയോഗത്തിനുള്ളതായിരുന്നെന്ന് ഇവര്‍ വാദിച്ചു. യുവതിയുടെ മൂത്രം പരിശോധിച്ചപ്പോള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. ഇവര്‍ക്കെതിരെ മറ്റ് കേസുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
ആദ്യത്തെ തവണ കുറ്റം ചെയ്‍ത ആളായതിനാല്‍ യുഎഇയിലെ പുതിയ മയക്കുമരുന്ന് നിയമം അനുസരിച്ച് ശിക്ഷാ ഇളവ് വേണമെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതോടെയാണ് കോടതി ഇവരെ വെറുതെ വിട്ടത് .ദുബൈ ക്രിമിനല്‍ കോടതി വിധിക്കെതിരെ രണ്ടാഴ്ചയ്ക്കകം അപ്പീല്‍ നല്‍കാനാവും.
https://www.facebook.com/Malayalivartha