2023 പ്രവാസികൾക്ക് ഭാഗ്യവർഷം...! സൗദിയിലും യുഎഇയിലും നിരവധി തൊഴിലവസരങ്ങൾ, ഈ കമ്പനികളിൽ മികച്ച ശമ്പളം

ലിങ്ക്ടിൻ സർവ്വേ പ്രകാരം യു.എ.യിലും സൗദിയിലും 2023 ൽ തൊഴിലവസരങ്ങൾ വർധിക്കും. സൗദി അറേബ്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റിലെയും ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ കമ്പനിക്കകത്തും പുറത്തും പുതിയ തൊഴിലവസരങ്ങൾ നേടാൻ കഴിയും എന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു, ഉയർന്ന ശമ്പളവുംമികച്ച ജോലി അന്തരീക്ഷവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
2022-ൽ യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും നിയമന നിലവാരം മന്ദഗതിയിലായെങ്കിലും സൗദി അറേബ്യയിൽ 68 ശതമാനവും യുഎഇയിൽ 74 ശതമാനവും പുതിയ തൊഴിൽ ലഭ്യത ഉണ്ടാകുമെന്നാണ് കരുതുന്നത് ഡിസംബർ 9 നും 19 നും ഇടയിൽ ലിങ്ക്ഡ്ഇൻ നടത്തിയ വോട്ടെടുപ്പിൽ യു.എ.ഇ.യിലെ 10 ശതമാനം തൊഴിലാളികളും സൗദിയിലെ 11 ശതമാനം തൊഴിലാളികളും മാത്രമാണ് ഈ വർഷം പുതിയ ജോലി കണ്ടെത്താനുള്ള ആത്മവിശ്വാസമില്ലെന്ന് പറഞ്ഞത്. യുഎഇയിലെയും സൗദിയിലെയും ഏകദേശം 10 ൽ 7 തൊഴിലാളികളും ശമ്പള വർദ്ധന ഉണ്ടായിരിക്കുമെന്ന് ആത്മവിശ്വാസത്തിലാണ്.
77 ശതമാനം യുഎഇ ജീവനക്കാരും 73 ശതമാനം സൗദി ജീവനക്കാരും 2023-ൽ മികച്ച പുതിയ ജോലിയിലേക്ക് മാറാൻ ആലോചിക്കുന്നുമുണ്ട് . സൗദിയിൽ ഉയർന്ന വേതനം പ്രതീക്ഷിച്ചു 36 ശതമാനം പേരും മെച്ചപ്പെട്ട തൊഴിൽ-ജീവിത നിലവാരം ആഗ്രഹിച്ചു 28 ശതമാനം പേരും മികച്ച തൊഴിൽ കണ്ടെത്താനാകുമെന്ന ആത്മവിശ്വാസം 28 ശതമാനം പേരും പ്രകടിപ്പിച്ചു
2023-ൽ ശമ്പളം 10 ശതമാനത്തിലധികം വർധിപ്പിക്കാൻ പദ്ധതിയിടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ചില കമ്പനികൾ ഇവയാണ് . കൂപ്പർ ഫിച്ച് ന്റെ ഭൂരിഭാഗം കമ്പനികളും 2023-ൽ ശമ്പളം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന തൊഴിൽ മേഖല. ഡെവലപ്‌മെന്റ്, ഡിസൈൻ, കൺസ്ട്രക്ഷൻ, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സെയിൽസ്, പോസ്റ്റ്-കൺസ്ട്രക്ഷൻ എന്നിവയാണ് ശമ്പളവർധന നടപ്പിൽ വരുത്തുന്നത്.
ഡെവലപ്‌മെന്റ് ആൻഡ് ഡിസൈൻ പ്രൊഫഷണലുകൾക്ക് പ്രതിമാസം 2, 52,000 ദിർഹം (56,72,734 രൂപ) വരെ ഇപ്പോൾ ശമ്പളം ലഭിക്കുന്നുണ്ട്. കൺസ്ട്രക്ഷൻ, പ്രോജക്ട് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിമാസ പരമാവധി വരുമാനം 2,14,000 ദിർഹം (48,17,321 രൂപ)യാണ് , സെയിൽസ് ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ വിഭാഗയത്തിൽ പ്രവർത്തിക്കുന്നവർക്ക് 1, 15,000 ദിർഹം (25,88,747 രൂപ) ശമ്പളമുണ്ട് . ഇവ ഇനിയും വർധിപ്പിക്കും
2023-ൽ ഏതൊക്കെ മേഖലകളിലാണ് ഏറ്റവും കൂടുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുക...
റിയൽ എസ്റ്റേറ്റ് മേഖല - 2,52,000 ദിർഹം (56,72,734 രൂപ)
ലീഗൽ - 2,31,000 ദിർഹം (52,00,006 രൂപ)
ബാങ്കിംഗ് — 1,78,000 ദിർഹം (40,06,931 രൂപ)
നിക്ഷേപ മാനേജ്മെന്റ് - 158,000 ദിർഹം (35,56,714 രൂപ)
സാമ്പത്തികം - 153,000 ദിർഹം (34,44,159 രൂപ)
എച്ച്ആർ — 147,000 ദിർഹം (33,09,094 രൂപ)
നിർമ്മാണം - 136,000 ദിർഹം (30,61,475 രൂപ)
സ്ട്രാറ്റജി - 131,000 ദിർഹം (29,48,92 രൂപ)
സാങ്കേതികവിദ്യ - 126,000 ദിർഹം (28,36,367 രൂപ)
അഡ്വൈസറി - 1,26,000 ദിർഹം (28,36,367 രൂപ)
tax Experts - 1,17,000 ദിർഹം (26,33,769 രൂപ)
ടെലികമ്മ്യൂണിക്കേഷൻ — 1, 15,000 ദിർഹം (25,8,874 രൂപ)
വിതരണ ശൃംഖല - 95,000 ദിർഹം (21,38,530 രൂപ)
സെയിൽസ് ആൻഡ് marketing - 76,000 ദിർഹം (17,10,824 രൂപ)
https://www.facebook.com/Malayalivartha