താമസ സ്ഥലത്ത് വീണ് പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം, ഒമാനില്‍ പാലക്കാട് സ്വദേശി മരിച്ചു

ഒമാനില്‍ താമസ സ്ഥലത്ത് നിന്ന് വീണ് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത് അബ്ദുൾസലാം (52) എന്ന കുഞ്ഞിപ്പയാണ് സലാലയിൽ മരിച്ചത്. കോയാമുവിന്റെയും നഫീസയുടെയും മകനാണ്.
നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ - ഹസീന. മക്കൾ - മുഹമ്മദ് ഷാനിഫ് (സലാല), ജിഷാന ഷെറിൻ.
https://www.facebook.com/Malayalivartha