2 മാസം മുമ്പെങ്കിലും അത് ചെയ്തിരിക്കണം..! യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും തിരിച്ചുവരാനുള്ള റീ എൻട്രിക്ക് അപേക്ഷ സമർപ്പിക്കണം...!!

യുഎഇയിലെ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച പുതിയ മാറ്റം ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചതിന്റെ പേരില്‍ വിസ റദ്ദായവര്‍ക്ക് പുതിയ നിയമപ്രകാരം അതേ വിസയില്‍ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താം. ഇതിനായി അവര്‍ക്ക് റീഎന്‍ട്രിയ്ക്ക് അപേക്ഷ നല്‍കാനാവും.
എന്നാൽ യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വീസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും തിരിച്ചുവരാനുള്ള (റീ എൻട്രി) അപേക്ഷ സമർപ്പിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. അപേക്ഷിച്ച തീയതി മുതൽ വീസയ്ക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം.
വിദേശത്തു നിന്നാണ് അപേക്ഷിക്കേണ്ടത്. റീ–എൻട്രി അനുമതി ലഭിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും ഐസിപി വിശദീകരിച്ചു. എന്നാല്‍ രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്ന കാരണം വിശദീകരിക്കുകയും ഒപ്പം കാലാവധി കഴിഞ്ഞും യുഎഇക്ക് പുറത്ത് താമസിച്ച കാലയളവ് കണക്കാക്കി പിഴ അടയ്ക്കുകയും വേണം.
6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ ഈടാക്കും. പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖ ഇല്ലാതിരിക്കുകയോ വിവരങ്ങൾ അപൂർണമോ അവ്യക്തമോ ആണെങ്കിലും നിരസിക്കും. ഇക്കാര്യം ഇമെയിൽ വഴി അറിയിക്കും. 3 തവണ നിരസിക്കപ്പെട്ട അപേക്ഷകൾക്ക് അടച്ച പണം അപേക്ഷിച്ച തീയതി മുതൽ 6 മാസത്തിനകം തിരികെ നൽകും.
രാജ്യത്തിനകത്തുള്ള ബാങ്ക് അക്കൗണ്ടുകളിലക്കു മാത്രമാണ് പണം നൽകുക. യുഎഇ തിരിച്ചറിയൽ കാർഡ് പകർപ്പ്, പാസ്പോർട്ട് കോപ്പി, 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞതിന്റെ കാരണം ബോധിപ്പിക്കുന്ന രേഖ എന്നിവയാണ് പെർമിറ്റ് ലഭിക്കാൻ ആവശ്യമുള്ളത് .അപേക്ഷകളിൽ കാണിച്ച വിവരങ്ങളും വീസയുടെ തരവും അനുസരിച്ച് സേവന നിരക്കിൽ വ്യത്യാസം ഉണ്ടായിരിക്കും.
കാലാവധിയുള്ള ഏതു തരം വീസയാണെങ്കിലും രാജ്യത്തിന് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർക്കു പെർമിറ്റിന് അപേക്ഷിക്കാം.യുഎഇ ഐസിപി സ്മാർട് ആപ്ലിക്കേഷൻ മുഖേന നേരിട്ടോ അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയോ അപേക്ഷിക്കാം. 150 ദിർഹമാണ് ഫീസ്. അംഗീകരിച്ചാൽ അതേ വീസയിൽ യുഎഇയിൽ തിരിച്ചെത്താം. വിവിധ കാരണങ്ങളാൽ 6 മാസത്തിൽ കൂടുതൽ യുഎഇയ്ക്കു പുറത്തു കഴിയേണ്ടിവന്നവർക്ക് തിരിച്ചെത്താനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha