റമസാൻ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കിടിലൻ ഉത്തരവ്; വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 399 തടവുകാരെ മോചിപ്പിക്കും

റമസാൻ പ്രമാണിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കിടിലൻ ഉത്തരവ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യത്യസ്ത രാജ്യക്കാരായ 399 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് അദ്ദേഹം.
തടവു കാലത്ത് നല്ല പെരുമാറ്റത്തോടെ നടന്നവരിൽ നിന്നും തിരഞ്ഞെടുത്ത തടവുകാർക്കാണ് മോചനം നൽകുന്നത്. ഷാർജ അധികാരിയുടെ ചില ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് . കുറ്റവാളികൾക്ക് ഒരു പുതിയ ജീവിതം തുടങ്ങാനും സമൂഹത്തിലേയ്ക്ക് മടങ്ങിവരാനും നല്ല വ്യക്തികളാകാനും കുടുംബത്തിന്റെ സ്ഥിരത നിലനിർത്താനും അവരെ പ്രാപ്തരാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ.
തടവിലുള്ളവർക്ക് കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താൻ കിട്ടിയ ഈ അനുഗ്രഹത്തിന് ഷാർജ അധികാരിയോട് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി നന്ദി അറിയിക്കുകയും ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന ഒരു നല്ല വ്യക്തിയാകാൻ ഈ അവസരത്തെ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
റമസാൻ പ്രമാണിച്ചാണ് പുതിയ തീരുമാനം. അതേസമയം ഗൾഫ് രാജ്യങ്ങളിൽ എവിടെയും റമദാൻ വ്രതം വ്യാഴാഴ്ച തുടക്കമായി സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലാണ് വ്യാഴാഴ്ച റമദാൻ നോമ്പിന് തുടക്കമാവുന്നത്. ഒമാനിൽ മാസപ്പിറവി ദൃശ്യമായാൽ അവിടെയും വ്യാഴാഴ്ചയായിരിക്കും റമദാന് തുടക്കമാവുന്നത്.
https://www.facebook.com/Malayalivartha