സൗദി അറേബ്യയിലെ ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു....

സൗദി അറേബ്യയിലെ ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു.... മലപ്പുറം വാണിയമ്പലം അങ്കപ്പൊയിലില്‍ സ്വദേശി ചെറുകപ്പള്ളി അബ്ദുല്‍ മജീദ് (63) ആണ് മരിച്ചത്.
താമസ സ്ഥലത്ത് വെച്ച് ഇന്നലെ പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ ജീവന്‍ നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ 28 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അല്‍ ഈസാഈ ഫുഡ്സ്റ്റഫ് കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ് - പരേതനായ കുഞ്ഞുമുഹമ്മദ്, മാതാവ് - പരേതയായ ആയിഷ. ഭാര്യ - ഉമ്മുസല്‍മ, മക്കള്‍ - റിസ്വാന്‍ (ജിദ്ദ), റാഷിന്‍ (ബംഗളൂരു), റസിന്‍ (വിദ്യാര്‍ഥി-ബംഗളൂരു), റിസ്ല (ദുബൈ). കിങ് ഫഹദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകന്‍ റിസ്വാന്‍ അറിയിച്ചു.
അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മലയാളി സൗദി അറേബ്യയിലെ റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല (54) യാത്രാമദ്ധ്യ ബത്ഹയില്‍ വെച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. 30 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ് കീരിരകത്ത് അബ്ദുല്ല.
റിയാദ് അതീഖയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു പിതാവ് - ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ - അഫ്‌സത്ത്, മക്കള്‍ - ഇബ്രാഹീം, മുഹമ്മദ് അഫ്‌സല്‍, നഫീസത്തുല്‍ ശിഫ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
"
https://www.facebook.com/Malayalivartha