ഇരട്ട കുട്ടികൾക്കൊപ്പം ദുബായ് കടൽതീരത്ത്, ഷെയ്ഖയ്ക്കും റാഷിദിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുബായ് കിരീടാവകാശി, ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ

ലോകത്ത് തന്നെ ഒരുപാട് ആരാധകർ ഉള്ള വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ഇൻസ്റ്റഗ്രാമിൽ മില്യൺ കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ വെെറലായിട്ടുണ്ട്. വലിയ സ്വീകര്യതയാണ് ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലഭിക്കുന്നത്. ദുബായ് കിരീടാവകാശി ആണെങ്കിലും ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് ഹംദാൻ.
വളരെ ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന അദ്ദേഹം തന്റെ യാത്രകളും എടുക്കുന്ന ചിത്രങ്ങളും എല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ ഇരട്ട കുട്ടികൾക്കൊപ്പമുള്ള ചിത്രമാണ് ഷെയ്ഖ് ഹംദാൻ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ ഇരട്ട കുട്ടികളായ ഷെയ്ഖയ്ക്കും റാഷിദിനുമൊപ്പം ദുബായ് കടൽതീരത്ത് നിൽക്കുന്ന ചിത്രങ്ങൾ ആണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. വെള്ളത്തിലേക്ക് എങ്ങനെ കല്ലെറിയാമെന്ന് ഷെയ്ഖ് ഹംദാൻ മകൻ കാണിച്ചുകൊടുക്കുന്നതാണ് ഒരു ചിത്രം. കുട്ടികളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്. ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ ദിനത്തിലും ഷെയ്ഖ് ഹംദാൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. 2019 മേയിൽ ദുബായിൽ നടന്ന ചടങ്ങിലാണ് ഷെയ്ഖ് ഹംദാനും ഷെയ്ഖ ശൈഖ ബിൻത് സയീദ് ബിൻ താനി അൽ മക്തൂമും തമ്മിൽ വിവാഹിതരായത്. 2021 മേയിലാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഇരുവർക്കും ഫെബ്രുവരി 25ന് മൂന്നാമത് ഒരാൺകുഞ്ഞ് പിറന്നു. മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായിരിക്കുന്നു എന്നാണ് ഷെയ്ക്ക് ഹംദാൻ ഇൻസ്റ്റയിൽ കുറിച്ചത്.
ഇറ്റ്സ് എ ബോയി, മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽമക്തൂം എന്ന് കുഞ്ഞിന് പേരിട്ടതായും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. രണ്ട് ചെറിയ കാലുകൾ പിടിച്ചിരിക്കുന്ന ഒരു ജോടി കൈകളുടെ ചിത്രമായിരുന്നു അദ്ദേഹം പങ്കിട്ടത്. ‘പ്രിയപ്പെട്ട ദൈവമേ അവനെ നന്നായി വളര്‍ത്തുകയും അവനെ ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചയാക്കുകയും അവനെ ഞങ്ങൾക്ക് അനുഗ്രഹമാക്കുകയും ചെയ്യേണമേ’ എന്ന് അറബികിൽ എഴുതിയ പ്രാർഥന അടങ്ങുന്നതായിരുന്നു പോസ്റ്റ്.
മുത്തച്ഛൻ റാശിദിന്റെ പേരാണ് ആദ്യത്തെ മകന് നൽകിയതെങ്കിൽ പിതാവിന്റെ പേര് കൂടിയായ മുഹമ്മദ് എന്നാണ് പുതിയ കുഞ്ഞിന് നൽകിയിരിക്കുന്നത്. കുടുംബത്തിലേക്കെത്തിയ പുതിയ അതിഥിയെ താലോലിക്കുന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ചിത്രവും നേരത്തെ ഷെയ്ഖ് ഹംദാൻ പങ്കുവെച്ച് എത്തിയിരുന്നു.
https://www.facebook.com/Malayalivartha