നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പ്, ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു
അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‍സാന്‍ യമാനി (24) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി ഖത്തറിൽ ജോലി ചെയ്യുകയാണ് ഇഫ്‍സാന്‍. ഹമദ് ഹോസ്‍പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് - കാപ്പില്‍ ഇസ്‍ഹാഖ്. മാതാവ് - സാറ. റുക്സാന, ഫാത്തിമ സന എന്നിവർ സഹോദരിമാരാണ്.
അതേസമയം, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് ജിദ്ദയിൽ മരിച്ചത്. ഐ.സി.എഫ് പ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
30 വർഷത്തോളമായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്ന അദ്ദേഹം . പരേതനായ പൂളക്കുളങ്ങര മൊയ്‌ദീൻ കുട്ടിയുടെ മകനാണ്. സ്വാബിറയാണ് ഭാര്യ. മക്കൾ - ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്‌ഗാന. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ജിദ്ദ ഐ.സി.എഫ് വെൽഫെയർ സമിതി കൺവീനർ അബൂബക്കർ ഐക്കരപ്പടി, മുഹമ്മദ് മുസ്തഫ എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha