സൗദിയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് പോകും വഴി ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ആണ് റിയാദിൽ മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് മലാസിലെ ഉബൈദ് ആശുപത്രിയിലേക്ക് പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് അബ്ദുൽ ഷുക്കൂർ. മൃതദേഹം ഈ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ ഖബറടക്കും. പിതാവ്: ഇമ്പിച്ചി (പരേതൻ), മാതാവ്: കദീജ കുട്ടി (പരേത), ഭാര്യമാർ: ബീഫാത്തു, നദീറ. മക്കൾ: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ.
ഖബറടക്കത്തിന് ആവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha