ഇന്ത്യയില്‍ മാത്രമല്ല യുഎഇയിലും വ്യവസായം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്...
ഗള്‍ഫ് മേഖലയില്‍ ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍ സജീവമാണ്. ഇന്ത്യയിലെ കാര്യം എടുത്ത് നോക്കുകയാണെങ്കില്‍ കേരളത്തിന് പുറമെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിലയുറപ്പിക്കാനാണ് ലുലു ഗ്രൂപ്പ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല യുഎഇയിലും തങ്ങളുടെ വ്യവസായം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ബിസിനിസ് വിപുലീകരണത്തിന്റെ ഭാഗമായി അബുദാബിയുടെ സബര്‍ബന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലുലു ഗ്രൂപ്പിന്റെ നീക്കം.
'അബുദാബി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുക എന്നതാണ് ഞങ്ങളുടെ ആശയം. അവിടെയുള്ള താമസക്കാര്‍ നഗരത്തിലെ ഞങ്ങളുടെ സ്റ്റോറുകളിലേക്ക് ദീര്‍ഘദൂരം സഞ്ചരിച്ച് എത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അവരുടെ അടുത്തേക്ക് പോകണം,' ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അബുദാബി നഗരത്തില്‍ നിന്ന് 40 കിലോമീറ്ററിലധികം അകലെയുള്ള ഷവാമേഖ് സെന്‍ട്രല്‍ മാളില്‍ 85,000 ചതുരശ്ര അടിയില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. വത്ബ മുനിസിപ്പാലിറ്റി സെന്റര്‍ ഡയറക്ടര്‍ ഹുമൈദ് അല്‍ മര്‍സൂഖിയാണ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഈ ഒന്നില്‍ നിര്‍ത്തില്ലെന്ന് മാത്രമല്ല അബുദാബിയിലെ പ്രാന്തപ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഗ്രൂപ്പ് ആറ് മുതല്‍ ഏഴ് വരെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുമെന്നും യൂസഫ് അലി കൂട്ടിച്ചേര്‍ത്തു. 'അബുദാബി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഞങ്ങളുടെ പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് അബുദാബി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളില്‍ ഞങ്ങളുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നതില്‍ ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' യൂസഫ് അലി പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു . റിയാദ് ലബാന്‍ സ്‌ക്വയറിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ്, സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ഫെഡറേഷന്‍ ഓഫ് സൗദി ചേമ്പേഴ്‌സ് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഹുവൈസി ഉദ്ഘാടനം ചെയ്യുകയായിരുന്നു. സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ 61ാമത്തേതും റിയാദിലെ 11ാമത്തേതുമാണ് ലബാന്‍ സ്‌ക്വയര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്.
രാജ്യ തലസ്ഥാനമായ റിയാദില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പ്രതികരിച്ചിരുന്നു. സൗദി അറേബ്യയുടെ വളര്‍ച്ചയില്‍ ഒരു ഭാഗമാവുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. രാജ്യത്തിന്റെ സുസ്ഥിര വികസന നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് തുടരും. എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്ന ഭരണാധികാരികള്‍ക്ക് യൂസഫലി നന്ദി പറഞ്ഞു. സൗദിയിലെത്തുന്ന നിക്ഷേപകര്‍ക്ക് വളരെ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.
സൗദിയിലെ ലുലുവിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ വര്‍ഷം പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉള്‍പ്പെടെ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും. സ്വദേശികള്‍ക്കും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇതിലൂടെ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നും യൂസഫലി പ്രതികരിച്ചിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കുന്ന ലോയല്‍റ്റി പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു. പദ്ധതിയില്‍ പങ്കാളികളാകുന്ന ഉപഭോക്തക്കള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവുകളും പോയിന്റുകളും സൗദിയിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ലഭിക്കുന്ന പോയിന്റുകള്‍ ഉപയോഗിച്ച് ഷോപ്പിങ് ചെയ്യാനും സാധിക്കും.
https://www.facebook.com/Malayalivartha