Widgets Magazine
14
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യമെമ്പാടും 'തുർക്കിയെ ബഹിഷ്‌കരിക്കുക' എന്ന ആഹ്വാനം ഉയർന്നുവന്നു.. വിമാന, ഹോട്ടൽ ബുക്കിംഗുകളും നിർത്തിവച്ചു..ഇന്ത്യൻ വ്യാപാരികൾ തുർക്കി ആപ്പിൾ ബഹിഷ്‌കരിക്കാൻ തുടങ്ങി..ആഹ്വാനം ശക്തമായി..


കാന്താര 2 ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്‍റെ നിർമാണം ആരംഭിച്ചതുമുതല്‍, കഷ്ടകാലമാണെന്നാണ് സിനിമ ലോകത്തെ സംസാരം... പ്രധാന നടനടക്കം രണ്ട് മരണം, വാഹനാപകടം, സെറ്റ് തകര്‍ന്നു..


നന്തന്‍കോട് കൂട്ടക്കൊല പ്രതി ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്..ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവ പരീക്ഷണം...നാലുപേരെ സോംബികളെ പോലെ കൊന്നൊടുക്കി..


പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങളാണ്.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യ ആയുധ ശക്തിയിൽ ഒന്നാമതായി മാറിയിരിക്കുകയാണ്..


ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.. പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും, കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്ത എസ് -400 ..

ആനിമോളുടെ അപ്പനും അമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങൾ, കൊല്ലത്ത് താമസിക്കുന്ന അമ്മയ്ക്ക് എല്ലാം അറിയാം..?അബിനെ ഭ്രാന്തനാക്കിയത്

14 MAY 2025 10:32 AM IST
മലയാളി വാര്‍ത്ത

ദുബായില്‍ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ (26) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആണ്‍ സുഹൃത്ത് അബിന്‍ ലാല്‍ മോഹന്‍ലാല്‍ കുറ്റം സമ്മതിച്ചു. സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും.

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അബിന്‍ ലാലിന്റെ ഫോട്ടോ സുഹൃത്തുക്കള്‍ കൈമാറുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു.


 

 

ദുബായ് കരാമയില്‍ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരമായ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തെ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ ഷെയറിങ് മുറിയിലായിരുന്നു ആനിമോള്‍ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയില്‍ നിന്ന് ആനിമോളെ കാണാന്‍ എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ഇവിടെ വരാറുണ്ടായിരുന്നു.

സംഭവ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ചശേഷം ഇരുവരും ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടാവുകയും പെട്ടെന്ന് ആനിമോളെയും കൂട്ടി അബിന്‍ലാല്‍ മുറിയിലേക്ക് കയറുകയും വാതിലടക്കുകയും ചെയ്തു. തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോര വാര്‍ന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാര്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ദുബായിലെ ഒരു സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്ന ആനി മോളെ ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് അബിന്‍ലാല്‍ തന്നെയായിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നതെന്ന് പറയുന്നു. കൊല്ലം കൊട്ടാരക്കരയില്‍ വാടകവീട്ടില്‍ താമസിക്കുന്ന അമ്മ ഗില്‍ഡയുമായി ആനിമോളുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബന്ധം വേര്‍പ്പെടുത്തിയതാണ്.

ആനിമോളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു അബിന്‍ലാലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ആനിമോളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നുവെന്നും മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പറയുന്നു. ഇതേ തുടര്‍ന്നുള്ള വാക്കു തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ഇന്‍സ്റ്റഗ്രമിലൂടെ പരിചയത്തിലായ ആനിമോളെ യുഎഇയിലെത്തിച്ചത് അബിന്‍ ലാല്‍ ആണെന്ന് സൂഹൃത്തുക്കള്‍ പറയുന്നു. ഒന്നരവര്‍ഷം മുമ്പ് യുഎഇയിലെത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബൂദബിയില്‍ നിന്ന് ദുബൈയിലെത്തിയിരുന്നു. ഇവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലെത്തി എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.

ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ വിശദ അന്വേഷണം തുടരുകയാണെന്നാണ് വിവരം. നടപടികള്‍ പൂര്‍ത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ദുബായ് പൊലീസ് മോര്‍ച്ചറിയിലുള്ള ആനിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി നേതൃത്വം നല്‍കുന്നു.
കരാമയില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് ആനിമോള്‍ ഗില്‍ഡ. സാമൂഹ്യ മാധ്യമത്തിലൂടെ അടുത്ത് പ്രണയിച്ചവരാണ് ഇരുവരുമെന്നാണ് പുറത്തുവുന്ന സൂചനകള്‍. ഇന്‍സ്റ്റാഗ്രാം വഴിയായിരുന്നു ആനിമോളും യുവാവും തമ്മില്‍ പ്രണയത്തിലായത്. ആനിമോളെ യുഎഇയിലേക്ക് എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇവിടെ ജോലി വാങ്ങി നല്‍കിയതിലും ഈ പുരുഷ സുഹൃത്തിന് പങ്കാളിത്തമുണ്ടായിരുന്നു.

ഒന്നര വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയത്. ഇവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് വിവരം. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. യുവതിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും മലയാളി സമൂഹവും.

 

 

 

ഇന്നലെ രാത്രിയോടുകൂടിയാണ് വഞ്ചിയൂര്‍ പൊലീസ് ജൂനിയര്‍ അഭിഭാഷകയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതി ബെയ്ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. ഇടതു കവിളില്‍ രണ്ടു തവണ അടിയേറ്റ ശാമിലിക്ക് സംസാരിക്കുന്നതിനടക്കം പ്രയാസമുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദേശം നല്‍കിയെങ്കിലും പാല് കുടിക്കുന്ന കുഞ്ഞുള്ളതിനാല്‍ വീട്ടിലേക്ക് വന്ന ശ്യാമിലി ഇന്ന് വിദഗ്ധ ചികിത്സ തേടിയേക്കും. പൊലീസിന് പുറമേ വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Boycott Turkey മാർബിളും ആപ്പിളും നിർത്തിച്ചു..  (11 minutes ago)

അന്തം വിട്ട് ട്രംപ് ! മോദിയുടെ അറ്റകൈ വിജയം കണ്ടു: ലോകരാജ്യങ്ങൾ തല കുമ്പിടുന്നു  (14 minutes ago)

ഓഹരിവിപണി  (1 hour ago)

കോളറ രോഗബാധ സ്ഥിരീകരിച്ചു.  (1 hour ago)

പിഴയൊടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം  (2 hours ago)

സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ക്കും വിവാഹേതര ബന്ധം സംബന്ധിച്ച പ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം  (2 hours ago)

സമീപകാല ഭീഷണികള്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് സി.ആര്‍.പി.എഫ്...  (2 hours ago)

പാകിസ്ഥാനിൽ പറന്നിറങ്ങി മോദി..!നെഞ്ച് പിളർത്താൻ അവസാന മുന്നറിയിപ്പ്, പാകിന്റെ തലപൊളിച്ചവീരഞ്ഞമാരും ഒപ്പം..!  (2 hours ago)

പാക്കിസ്ഥാന്‍ പിടികൂടിയ ജവാനെ....  (2 hours ago)

അഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോഴും ചെവിക്കുറ്റി അടിച്ച് തകർത്തു..! ബെയ്‌ലിന്‍ ദാസ് കേരളം വിട്ടു..!!  (3 hours ago)

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനം നടത്താന്‍ ....  (3 hours ago)

സ്വര്‍ണവിലയില്‍ വീണ്ടും  (3 hours ago)

പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്സി അംഗമെന്ന നിലയിലെ  (3 hours ago)

രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

പുരുഷന്‍മാര്‍ക്കും കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം  (4 hours ago)

Malayali Vartha Recommends