ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സതീഷ് മേനോന് യാത്രയയപ്പു നല്‍കി

മൂന്നര പതിറ്റാണ്ടോളം നാടക രംഗത്തുള്‍പ്പെടെ യു.എ.ഇ യിലെ കലാസാംസ്‌കാരിക സാമൂഹ്യ രംഗത്ത് നിറഞ്ഞു നിന്നശേഷം നാട്ടിലേക്കു മടങ്ങുന്ന സതീഷ് മേനോന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ യാത്രയയപ്പു നല്‍കി.അസോസിയേഷന്റെ ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു. അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ ഉപഹാരം സതീഷ് മോനോന് നല്‍കി.
വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ പൊന്നാടയണിയിച്ചു. അസോസിയേഷന്‍ മുന്‍ ജന.സെക്രട്ടറി ബിജു സോമന്‍ ,ശ്രീകുമാര്‍ ,പി.എ.അസ്‌ലം,ചന്ദ്രപ്രകാശ് ഇടമന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആക്ടിംഗ് ജന.സെക്രട്ടറി അഡ്വ.അജി കുര്യാക്കോസ് സ്വാഗതവും ആക്ടിംഗ് ട്രഷറര്‍ അബ്ദുല്‍ മനാഫ് നന്ദിയും പറഞ്ഞു. സ്‌നേഹവും മതസൗഹാര്‍ദ്ദവും കാത്തു സൂക്ഷിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ തുടര്‍ന്നും മുന്നോട്ടു നയിക്കാന്‍ മറുപടി പ്രസംഗത്തില്‍ സതീഷ് മോനോന്‍ ഓര്‍മ്മിപ്പിച്ചു.
വാര്‍ത്ത അയച്ചത്: കെ വി എ ഷുക്കൂര്‍
https://www.facebook.com/Malayalivartha