Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

33 വർഷത്തിന് ശേഷം ആ അത്ഭുതം യുഎഇയിൽ രണ്ട് റമദാൻ

24 JANUARY 2026 09:50 AM IST
മലയാളി വാര്‍ത്ത

യു എ ഇ യിൽ   രണ്ട് റമദാൻ മാസങ്ങൾ വരുന്നതായ റിപ്പോർട്ടുകൾ പുറത്ത്.  2030 ൽ ആണ് ഇത് സംഭവിക്കുക . ഇത് അപൂർവങ്ങളിൽ അപൂർവമാണ് ഒപ്പം തന്നെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിശ്വാസികൾക്ക് ഇത് അപൂർവമായ ഒരു അനുഭവം കൂടെയായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സാധാരണയായി ഒരു വർഷം ഒരു റമദാൻ മാസമാണ് ഉണ്ടാകാറുള്ളത്. എന്നാൽ 2030 ൽ രണ്ട്‍ റമദാൻ ആഘോഷിക്കാം

2030 ൽ ഗ്രിഗോറിയൻ (ഇംഗ്ലീഷ്) കലണ്ടർ പ്രകാരം രണ്ട് തവണ റമദാൻ വരുന്നുണ്ട് . ഇതിന്റെ പ്രധാന കാരണം ഹിജ്രി കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിലുള്ള വ്യത്യാസമാണ്. ഗ്രിഗോറിയൻ കലണ്ടർ സൂര്യനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിൽ ഒരു വർഷം 365 ദിവസങ്ങളാണ് ഉള്ളത്.

 

 



എന്നാൽ ഇസ്ലാമിക കലണ്ടർ ചന്ദ്രന്റെ ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ഒരു ചാന്ദ്രവർഷത്തിൽ ഏകദേശം 354 ദിവസങ്ങൾ മാത്രമേയുള്ളൂ. കൂടാതെ ഒരു സൗരവർഷത്തേക്കാൾ ഏകദേശം 11 ദിവസം കുറവാണ്. അതിനാൽ ഈ 11 ദിവസത്തെ വ്യത്യാസം കാരണം ഓരോ വർഷവും റമദാൻ മാസം ഇംഗ്ലീഷ് കലണ്ടറിലെ തീയതിയേക്കാൾ 11 ദിവസം മുൻപേ ആരംഭിക്കുകയും ചെയ്യുന്നു.

ഈ മാറ്റം തുടരുന്നതിനാലാണ് 33 വർഷം കൂടുമ്പോൾ ഒരു ഇംഗ്ലീഷ് വർഷത്തിൽ തന്നെ രണ്ട് റമദാൻ മാസങ്ങൾ വരുന്നത് എന്നാണ് വിദഗ്ദ്ധർ വ്യക്തമാകുന്നത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ആദ്യത്തെ റമദാൻ 2030 ജനുവരി 5 ന് ആരംഭിക്കുന്നു. രണ്ടാമത്തേത് 2030 ഡിസംബർ 26 ന് ആരംഭിക്കും.

അതിനാൽ 2030 വർഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും നോമ്പ് അനുഷ്ഠിക്കേണ്ടി വരുമെന്നും ആ വർഷം രണ്ട് തവണ റമദാൻ ഉണ്ടാകുമെന്നും വിദഗ്ദ്ധർ പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതൊരു അപൂർവ്വ പ്രതിഭാസമാണ് എന്നാൽ വർഷങ്ങൾക്ക് മുന്നേയും ഇത് സംഭവിച്ചിട്ടുണ്ട്.

അതേസമയം  യുഎഇയിൽ ഇത്തവണത്തെ വിശുദ്ധ റമദാൻ മാസം വരുന്നത് ശൈത്യകാലത്തായതിനാൽ വിശ്വാസികളുടെ ആരോഗ്യ കാര്യങ്ങളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്. കഠിനമായ ചൂട് സമയങ്ങളിലെ നോമ്പ് എടുക്കൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും.

എന്നാൽ ശൈത്യകാലമായതിനാൽ അത്തരമൊരു കാര്യത്തിൽ യാതൊരു പേടിവേണ്ടെന്നും അറിയിച്ചു. കൂടാതെ കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടിൽ പുണ്യമാ

സത്തിന്റെ ആരംഭം, കാലാവസ്ഥ, വ്രതസമയം എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ജ്യോതിശാസ്ത്രജ്ഞർ പുറത്തുവിട്ടു കഴിഞ്ഞു.

 

 

 


ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പിലെയും എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റിയിലെയും വിദഗ്ധരുടെ കണക്കുകൂട്ടലുകൾ അനുസരിച്ച് 2026 ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കാനാണ് കൂടുതൽ സാധ്യത. ഇതിന്റെ ഭാഗമായി ഫെബ്രുവരി 18 ന് വൈകുന്നേരം ആകാശത്ത് റമദാൻ മാസപ്പിറവി ദൃശ്യമായേക്കും.

ഹിജ്‌റി കലണ്ടർ പ്രകാരം റമദാനിന് മുന്നോടിയായുള്ള ഷാബാൻ മാസം ജനുവരി 20 ന് ആരംഭിച്ചതോടെയാണ് തീയതികളിൽ ഈ കൃത്യത എന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൂടാതെ ഈ വർഷത്തെ റമദാനിന്റെ ഏറ്റവും വലിയ സവിശേഷത കാലാവസ്ഥയാണ്. ശൈത്യകാലത്തിന്റെ അവസാനത്തിൽ റമദാൻ വരുന്നതിനാൽ പകൽ സമയത്തെ താപനില വിശ്വാസികൾക്ക് ഏറെ ആശ്വാസമാകും.

കൂടാതെ റമദാൻ ആരംഭത്തിൽ അബുദാബിയിലും ദുബായിലും താപനില 16 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. അതിനാൽ രാത്രികാലങ്ങളിൽ തണുത്ത കാറ്റും സുഖകരമായ അന്തരീക്ഷവും അനുഭവപ്പെടുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിലെ റമദാനിനെ അപേക്ഷിച്ച് വ്രതാനുഷ്ഠാന സമയത്തിലും ഇത്തവണ കുറവുണ്ടാകും. കഴിഞ്ഞ വർഷത്തെ കണക്കുകൾ വെച്ച് നോക്കുമ്പോൾ ഏകദേശം 30 മിനിറ്റോളം കുറഞ്ഞ വ്രതസമയമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. റമദാൻ ആദ്യ വാരത്തിൽ വ്രതസമയം ഏകദേശം 12 മണിക്കൂർ 46 മിനിറ്റ് ആയിരിക്കും.

എന്നാൽ മാസാവസാനത്തോടെ പകൽ ദൈർഘ്യം കൂടുന്നത് അനുസരിച്ച് ഇത് 13 മണിക്കൂർ 25 മിനിറ്റിലേക്ക് ഉയർന്നേക്കാം. കൂടാതെ കഠിനമായ ചൂട് ഇല്ലാത്തത് കാരണം നോമ്പ് എടുക്കുന്നവർക്ക് കൂടുതൽ ആശ്വാസമാകും. റമദാൻ പ്രമാണിച്ച് യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുമെന്നാണ് അറിയിപ്പ്.





ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും വ്യക്തമാക്കി. ശൈത്യകാല റമദാൻ ആയതിനാൽ യുഎഇയിലെ വിപണികൾ രാത്രികാലങ്ങളിൽ കൂടുതൽ സജീവമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നു. ഇഫ്താറിന് ശേഷം പുലർച്ചെ 4 മണി വരെ നീളുന്ന രാത്രി വിപണികളും ഔട്ട്‌ഡോർ പരിപാടികളും ഇത്തവണത്തെ റമദാനെ കൂടുതൽ ആഘോഷമാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (58 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends