റോബോട്ടിക് കാര്‍പാര്‍ക്കിങ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

കേരളത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് കാര്‍ പാര്‍ക്കിങ് സംവിധാനത്തിന് യു.എ.ഇ.യില്‍ തുടക്കംകുറിച്ചു.
മനുഷ്യസഹായമില്ലാതെ റോബോട്ടിക് സംവിധാനത്തില്‍ നിരവധി കാറുകള്‍ പാര്‍ക്കുചെയ്യാവുന്നതാണ് അര്‍മദ മസിബസ് ഇലക്‌ട്രോ മെക്കാനിക്കല്‍ കമ്പനിയുടെ ഹിമാന്‍ റോബോപാര്‍ക്ക് കാര്‍പാര്‍ക്കിങ് സംവിധാനം. അബുദാബിയില്‍ നടന്ന ചടങ്ങില്‍ വ്യവസായ പ്രമുഖനായ എം.എ. യൂസഫലി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
നാല് സെന്‍റ് സ്ഥലത്ത് 120 കാറുകള്‍വരെ പാര്‍ക്കുചെയ്യിക്കാനാവുന്ന സംവിധാനമാണ് അര്‍മദ മസിബസ്സിന്റെ പ്രത്യേകതയെന്ന് ചെയര്‍മാന്‍ സലീം ജുമാനും മാനേജിങ് ഡയറക്ടര്‍ വസീര്‍ റഹ്മാനും പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്തുനില വരെ ഉയര്‍ത്താവുന്ന സംവിധാനമാണ് ഹിമാന്‍ റോബോപാര്‍ക്ക്. പാര്‍ക്കിങ് സംവിധാനം ആവശ്യമുള്ളവര്‍ സ്ഥലവും അടിത്തറയും ഒരുക്കണം. ബാക്കിയെല്ലാം കമ്പനി തയ്യാറാക്കുമെന്നും അവര്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.എസ്. നൗഷാദും സാങ്കേതിക വിദഗ്ധനായ പോളും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
യൂണിറ്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വി.പി. ഷംഷീര്‍, ഷാഹുല്‍ ഹമീദ്, കെ. മൊഹമ്മദ്, അബ്ദുള്‍കലാം എന്നിവരും സംബന്ധിച്ചു.
https://www.facebook.com/Malayalivartha