ഭിന്നശേഷിയുള്ളവരുടെ ദിനം ആചരിച്ചു

ചില്‍ഡ്രന്‍സ് സിറ്റിയില്‍ 'ഭിന്നശേഷിയുള്ളവരുടെ' ദിനാചരണം സംഘടിപ്പിച്ചു. സമൂഹ നിര്‍മാണത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കും തുല്യ പങ്കാണുള്ളതെന്ന സന്ദേശത്തോടെയായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്‌പെഷല്‍ സ്‌കൂളുകളിലെയും പരിശീലന കേന്ദ്രങ്ങളിലെയും വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. ശില്പശാലകള്‍, കലാപരിപാടികള്‍, നാടകം, കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനം, പെയിന്റിങ്, ഡ്രം ഷോ, ദന്ത പരിശോധന തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു.
ഭിന്നശേഷിയുള്ളവര്‍ക്ക് മതിയായ പിന്തുണയും പ്രോത്സാഹനവും നലേ്കണ്ടതിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതിനാണ് ദിനാചരണം സംഘടിപ്പിച്ചതെന്ന് ചില്‍ഡ്രന്‍സ് സിറ്റി മേധാവി നൈല ആല്‍ മന്‍സൂരി പറഞ്ഞു. കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ നയങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 2020-ഓടെ ദുബായിയെ ഭിന്നശേഷിയുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാക്കി മാറ്റാനാണ് ശൈഖ് ഹംദാന്‍ വിഭാവനം ചെയ്യുന്ന പദ്ധതി ലക്ഷ്യമിടുന്നത്-നൈല ആല്‍ മന്‍സൂരി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha