സൗദിയില്‍ ഡ്രൈവിങ് ലൈസന്‍സ് ഫീ പകുതിയാക്കാന്‍ തീരുമാനിച്ചു

സൗദി ഡൈവിങ് ലൈസന്‍സ് നിലവിലിപ്പോള്‍ 40 റിയാലാണ് അതിനു പകരം 20 റിയാലാക്കി കുറയ്‌ക്കാന്‍ ശുറ കൗണ്‍സില്‍ തീരുമാനിച്ചു. ലൈസന്‍സ് കാലാവധി 5 ല്‍ നിന്ന് 10 വര്‍ഷമായി ഉയര്‍ത്താനും തീരുമാനമായി. സൗദി ട്രാഫിക് നിയമത്തിലെ 36,41 അനുഛേദങ്ങളാണ് ഭേദഗതി ചെയ്‌തത്. ശുറ കൗണ്‍സില്‍ പ്രസിഡന്റ് അബ്‌ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹിം ആള്‍ശൈഖിന്റെ അധ്യക്ഷതയില്‍ റിയാദില്‍ കൂടിയ പത്താമത് യോഗമാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഗുണപ്രദമായ ഒരു തീരുമാനമെടുത്തത്. ഡ്രൈവിങ് ലൈസന്‍സ് വാഹനമോടിക്കാന്‍ അറിയാവുന്നവരുടെ അവകാശമാണെന്നും അതിന് സര്‍ക്കാര്‍ അധിക ഫീസ് ഈടാക്കേണ്ട ആവശ്യമില്ലെന്നും ശുറ കൗണ്‍സില്‍ ഏല്‍പ്പിച്ചതനുസരിച്ചുള്ള കമ്മിറ്റി പറഞ്ഞു. അതിനനുസരിച്ചാണ് ഭേദഗതി വരുത്തിയത്.
ലൈസന്‍സിന്റെ കാലാവധിയില്‍ 2 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ പുതുക്കാന്‍ ലൈസന്‍സ് ഉടമയ്‌ക്ക് സ്വാതന്ത്യമുണ്ടായിരിക്കും. വര്‍ഷത്തേക്ക് 20 റിയാല്‍ വച്ചാണ് ഫീസ് അടയ്‌ക്കേണ്ടത്. ഭേദഗതിയനുസരിച്ച് നിലവില്‍ 5 വര്‍ഷത്തേക്ക് അടയ്‌ക്കുന്ന 200 റിയാല്‍ കൊണ്ട് ഇപ്പോള്‍ 10 വര്‍ഷത്തേക്ക് അടച്ച് ലൈസന്‍സ് പുതുക്കാം.
ശുറ കൗണ്‍സില്‍ തീരുമാനത്തിന് സൗദി നിയമസഭയുടെ അംഗീകാരം കൂടി കിട്ടേണ്ടതുണ്ട്. അതിനുശേഷമാവും ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടാകുക.
https://www.facebook.com/Malayalivartha