കൊമേഴ്‌സ്യല്‍ വിസിറ്റ് വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക്

കൊമേഴ്‌സ്യല്‍ വിസിറ്റ് വിസയില്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവാദം നല്‍കുന്നു.
ഈ വിസയില്‍ എത്തിയവര്‍ക്ക് മാര്‍ച്ച് 15 നകം എല്ലാവര്‍ക്കും തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവദിച്ചിരിക്കുന്നതായി തൊഴില്‍, സാമൂഹിക മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്‌തു.
ഈയിടെ വിസ മാറ്റത്തിനുവേണ്ടി ഒരു പുതിയ സമിതി രൂപവത്‌ക്കരിക്കുകയുണ്ടായി. അതിനുമുമ്പ് രാജ്യത്തെത്തിയവര്‍ക്കാണ് ഇപ്പോള്‍ വിസ മാറ്റത്തിന് അനുമതി ഉള്ളത്. എന്നാല്‍ ചിലപ്പോള്‍ മാര്‍ച്ച് 15 നുശേഷവും നിബന്ധനകളോടെ വിസമാറ്റം നടത്താനാവുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. മാര്‍ച്ച് 15 ശേഷം കൊമേഴ്‌സ്യല്‍ വിസിറ്റിംഗിനെത്തിയ യൂണിവേഴ്‌സിറ്റി ഡിഗ്രിയും തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് മാത്രം സമാനമായ തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവാദം നല്‍കുന്ന വിധത്തിലായിരിക്കും ഈ പുതിയ ഭേദഗതി.
ഇത്തരം വിസകളിലെത്തിയ ഉന്നത തൊഴില്‍ യോഗ്യതയുള്ളവര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലേ തൊഴില്‍ വിസയിലേക്ക് മാറാന്‍ കഴിയുകയുള്ളൂ.
ഇങ്ങനെ ഏതെങ്കിലും സ്ഥാപനത്തിലോ കടകളിലോ തൊഴില്‍ വിസയിലേക്ക് മാറുമ്പോള്‍ ആദ്യത്തെ മൂന്നു മാസം എക്‌സ്‌പീരിയന്‍സ് കാലയളവായി കണക്കാക്കും. ഈ അവസരത്തില്‍ അവരുടെ തൊഴില്‍ പരിചയവും യോഗ്യതയും തെളിയിക്കേണ്ടതായുണ്ട്. അത് വിജയിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും. വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമേ ഇദ്‌ന്‍ അമലും, ഇഖാമയും നല്‍കുകയുള്ളൂവെന്ന് മന്ത്രാലയത്തിന്റെ ഉന്നത വൃത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha