ഡ്രൈവിങ് ലൈസന്‍സ് പ്രായം 17 : ട്രാഫിക് കൗണ്‍സില്‍

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പ്രായപരിധി 17 വയസ്സ് ആക്കാനുള്ള നിര്‍ദ്ദശത്തിന് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ് സമര്‍പ്പിച്ച ശുപാര്‍ശയ്‌ക്കാണ് കൗണ്‍സില്‍ അംഗീകാരം നല്‍കിയത് .
ഈ ശുപാര്‍ശ ആഭ്യന്തരമന്ത്രാലയത്തിന്റെ പോളിസീസ് ആന്‍ഡ് സ്‌ട്രാറ്റജീസ് കൗണ്‍സിലിന് സമര്‍പ്പിക്കുമെന്ന് ദുബായ് ട്രാഫിക് ഡയറക്‌ടര്‍ അറിയിച്ചു.
17 വയസ്സുള്ള യുവാക്കള്‍ക്ക് ലൈസന്‍സ് ലഭ്യമാകുന്നതുവഴി അവര്‍ക്ക് കോളേജികളില്‍ പോകുന്നതിനും വീട്ടാവശ്യത്തിനും സാധിക്കുമെന്ന് സെയ്‌ഫ് ആല്‍ സഫീന്‍ വ്യക്തമാക്കി. അനധികൃതമായും വീട്ടുകാരുടെ സമ്മതമില്ലാതെ വാഹനമോടിക്കുന്നത് തടയാനും ഇതുമൂലം കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബൈക്കുകളുടെ ഉയര്‍ന്ന നിരക്കിലുള്ള അപകടസാധ്യത നിലനില്‍ക്കോമ്പോഴും മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് 17 വയസ്സുമുതല്‍ നല്‍കുന്നുണ്ട്. അപകടസാധ്യത കുറഞ്ഞ കാര്‍ ഓടിക്കുന്നതിന് അനുമതി ലഭിക്കുന്നതിലൂടെ യുവാക്കള്‍ക്കിടയില്‍ റോഡ് സുരക്ഷ നിലവാരം ഉയര്‍ത്തി കൊണ്ടു വരാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha