യുഎഇയില്‍ ഗാര്‍ഹിക വിസകള്‍ ഇനി തസ്ഹീല്‍ സെന്ററുകള്‍ വഴി

യുഎഇയില്‍ ഗാര്‍ഹിക വിസകള്‍ തസ്ഹീല്‍ സെന്ററുകള്‍ വഴി നല്‍കുമെന്നു സ്വദേശിവല്‍കരണ, മാനവവിഭവശേഷി മന്ത്രാലയ അധികൃതര്‍ അറിയിച്ചു. താമസ കുടിയേറ്റ വകുപ്പില്‍ നിന്നു വീട്ടുജോലിക്കാരുടെ ഫയലുകള്‍ സ്വദേശിവല്‍കരണ, മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാറ്റിയാണ് പുതിയ സംവിധാനം നിലവില്‍ വരിക.
താമസകുടിയേറ്റ വകുപ്പുമായി സഹകരിച്ചാണ് നടപടികള്‍. െ്രെഡവര്‍മാര്‍, പരിചാരകര്‍, പാചകക്കാര്‍, ഉദ്യാനപാലകര്‍ തുടങ്ങിയവര്‍ക്കെല്ലാം തസ്ഹീല്‍ വഴി വിസനല്‍കുന്ന സംവിധാനമാണ് അധികൃതര്‍ യാഥാര്‍ഥ്യമാക്കുന്നത്. താമസ കുടിയേറ്റ വകുപ്പ് നിശ്ചയിച്ച ഗാര്‍ഹിക തസ്തികകളിലെല്ലാം വിസ തസ്ഹീല്‍ സെന്റര്‍ വഴി ലഭിക്കും. അധിക നിരക്ക് ഈടാക്കാതെയായിരിക്കണം വിസ വിതരണമെന്നും വ്യവസ്ഥയുണ്ട്. അടുത്തവര്‍ഷം ആദ്യപാദത്തോടെ പദ്ധതി പ്രാബല്യത്തില്‍ ആകുമെന്നാണ് പ്രതീക്ഷ.
കമ്പനി ഉടമകള്‍ക്ക് മാത്രം ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനുള്ള അപേക്ഷകള്‍ മാത്രമല്ല, എല്ലാ സ്വദേശി, വിദേശികള്‍ക്കും വിദേശത്തുനിന്നും വീട്ടുജോലിക്കാരെ കൊണ്ടുവരാനുള്ള അപേക്ഷകള്‍ തസ് ഹീല്‍ വഴി സമര്‍പ്പിക്കാനാകും. ആദ്യം ദുബായ് എമിറേറ്റിലെ തസ്ഹീല്‍ കാര്യാലയങ്ങളില്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചന. അതിനാല്‍, ദുബായിലുള്ളവര്‍ക്ക് മന്ത്രാലയത്തിന് കീഴിലുള്ള 15 തസ്ഹീല്‍ സെന്ററുകളില്‍ വീസയ്ക്ക് അപേക്ഷിക്കാനാകും. ആദ്യഘട്ടത്തില്‍ ദുബായില്‍ നടപ്പാക്കുന്ന പദ്ധതി രണ്ടാം ഘട്ടത്തിലാണ് ഇതര എമിറേറ്റുകളില്‍ കൊണ്ടുവരികയെന്നും അധികൃതര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha