ഷാര്‍ജാ ഇന്ത്യന്‍ സ്‌കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

ഷാര്‍ജയിലെ ജുവൈസാ മേഖലയിലുള്ള ഷാര്‍ജാ ഇന്ത്യന്‍ സ്‌കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി നിര്‍മ്മിച്ച വിദ്യാലയം ആറായിരത്തോളം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാഭിലാഷങ്ങളാണ് സാക്ഷാത്കരിക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭാസമേഖലയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിനോടൊപ്പം തന്നെ ഷാര്‍ജയിലെ ഇന്ത്യക്കാരുടെ സാമൂഹികജീവിതത്തില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുവാന്‍ ഈ സ്‌കൂളിന് കഴിയുമെന്നുമുള്ള കാര്യത്തില്‍ അതിയായ സന്തോഷമുണ്ട്.
ഷാര്‍ജയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മളബന്ധത്തിന്റെ പ്രതിരൂപമായി ഈ സ്‌കൂള്‍ ഉയര്‍ന്നുവരുമെന്ന കാര്യത്തില്‍ സംശയമില്ല. വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണത്തിലും അവരില്‍ ശാസ്ത്രീയാവബോധം സൃഷ്ടിക്കുന്നതിലും സ്‌കൂള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു പറഞ്ഞു.
https://www.facebook.com/Malayalivartha