സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

സൗദി ബുറൈദയില്‍ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മുക്കം സ്വദേശിനിയാണ് മരിച്ചത്. സഹപ്രവര്‍ത്തകയായ പുതിയങ്ങാടി സ്വദേശി ഗുരുതാരാവസ്ഥയില്‍ ചികിത്സയിലാണ്. ശനിയാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. സ്വകാര്യ കരാര്‍ കമ്പനിയില്‍ ക്‌ളീനിങ് തൊഴിലാളിയായ ഫാത്തിമ (55) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുമതി (52) യെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സഹപ്രവര്‍ത്തക തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ബുറൈദ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കേരള മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പാകിസ്ഥാന്‍ സ്വദേശി ഓടിച്ചിരുന്ന പിക്കപ് വാഹനം അമിതവേഗതയില്‍ വന്നിടിക്കുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നു. കൂടാതെ ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് വാഹനമോടിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha