ഒമാനില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍

ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവന്‍ ആണ് മരിച്ചത്. 39 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിഹിന് സമീപത്തെ ഫ്‌ലാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡെന്റല്‍ ക്ലിനിക്കില്‍ നഴ്സായ് ജോലി നോക്കുകയായിരുന്നു ഷെബിന്‍. ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആയ് ജോലി ചെയുകയാണ്. പോലീസ് ജീവനെ ചോദ്യം ചെയ്ത് വരുന്നു. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വരും ദിവസ്സങ്ങളില്‍ ഷെബിന്‍ കൊല്ലപ്പെട്ടതുമായുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും.
ഇതോടെ സലാലയില്‍ മലയാളികള്‍ ആശങ്കയിലാണ്. എന്തുകൊണ്ടാണ് മലയാളികള്‍ മാത്രം കൊല്ലപ്പെടുന്നു. സലാലയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഷെബിന്‍. ഇതിനു മുമ്പ് കൊല്ലപ്പെട്ടത് മലയാളി നഴ്സായ ചിക്കു റോബര്‍ടാണ്. ഭൂരിഭാഗം കൊലപാതകങ്ങളും കവര്‍ച്ചയുമായ് ബന്ധപ്പെട്ടാണ് നടക്കുന്നതെങ്കിലും അതിനു സാക്ഷിയാകേണ്ടിവരുന്നത് ഭര്‍ത്താക്കന്മാരും. വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ സുരക്ഷിതരാണോ എന്ന് ചിന്തിക്കാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha