അമ്മയെയോ കുടുംബക്കാരെയോ നാട്ടില്‍ എത്തി കാണാന്‍ കഴിയുമോ എന്നറിയില്ല, സഹായം അഭ്യര്‍ത്ഥിച്ച് ഷാര്‍ജയില്‍ നിന്ന് മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഉപജീവന മാര്‍ഗ്ഗം തേടി വിദേശത്തെത്തിയ യുവതികളുടെ അവസ്ഥ പല തരത്തില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ശമ്പളം കൊടുക്കാതെയും പട്ടിണിക്കിടുകയും ഒക്കെ ചെയ്യുന്ന കഥകളാണ് നാം കേള്‍ക്കുന്നത്. എന്നാല്‍ ഇവിടെ രണ്ട് യുവതികള്‍ പറയുന്ന കഥ ഏറെ വ്യത്യസ്ഥമാണ്. ശമ്പളം കൃത്യമായി അക്കൗണ്ടില്‍ വരുന്നു. പക്ഷേ ശമ്പളം അക്കൗണ്ടില്‍ നിന്നും എടുക്കുന്നത് മുതലാളിമാര്‍ തന്നെ.
ശമ്ബളം ലഭിക്കാതെ ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ആത്മഹത്യയുടെ വക്കിലാണെന്നു കാട്ടി ഷാര്‍ജയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്തരത്തിലൊരു സംഭവം പുറം ലോകം അറിയാന്‍ ഇടയായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള അസ്മാക് അല്‍ ജസീറ എന്ന കമ്ബനിയുലെ ജീവനക്കാരിയായ ആന്‍ നദിയ മേടയില്‍ ആണ് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. വയനാട്ടിലെ മാനന്തവാടി സ്വദേശിയാണ് ആന്‍ നദിയ.
ശമ്പളം നല്‍കുന്നതിനായി ബാങ്ക് അക്കൗണ്ട് തുറന്നെങ്കിലും എടിഎം കമ്പനി ഉടമയുടെ കൈയ്യിലാണെന്നും ഈ പെണ്‍കുട്ടി പറയുന്നു. എല്ലാ മാസവും ശമ്പളം അക്കൗണ്ടില്‍ ഇടുമെങ്കിലും തൊട്ടുപിന്നാലെ കമ്പനി മേധാവി തന്നെ പിന്‍വലിക്കുകയാണ്. ശമ്ബളം ലഭിക്കുന്നില്ലെന്ന് കാട്ടി കേസ് നല്‍കിയപ്പോള്‍ പണമിട്ടതിന്റെ രേഖകള്‍ കാട്ടി അവര്‍ രക്ഷപെടുകയായിരുന്നെന്നും ആന്‍ പറയുന്നു.
ഇത്തരത്തില്‍ കമ്പനിയുടെ പീഡനത്തിന് ഇരയായി തനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും കൂടിയുണ്ടെന്നും തങ്ങളെ രക്ഷിക്കണമെന്നുമാണ് ആന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്ത് ചെയ്യണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഞങ്ങള്‍ക്ക് അറിയില്ല. ഒന്ന് രണ്ടു പേര് ഞങ്ങളുടെ അവസ്ഥ കണ്ടു സഹായിക്കാന്‍ വേണ്ടി വന്നിരുന്നു.പക്ഷെ അവര്‍ തിരിച്ചു ചോദിക്കുന്നത് സഹായിച്ചാല്‍ തിരിച്ചു എന്ത് നല്‍കുമെന്നാണ്. സഹായം ചോദിച്ചപ്പോള്‍ കൂടെ കിടന്നു കൊടുക്കണം എന്നുള്ള രീതിയില്‍ ആണ് അവരുടെ പെരുമാറ്റം. ആ പറഞ്ഞതോ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആളുകള്‍ തന്നെ.ഇനി ഞങ്ങളുടെ അമ്മയെയോ കുടുംബക്കാരെയോ നാട്ടില്‍ എത്തി കാണാന്‍ കഴിയുമോ എന്നൊരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ലെന്നും ആന്‍ നദിയ പറയുന്നു.
https://www.facebook.com/Malayalivartha