മാസങ്ങളായി ശമ്പളമില്ല, ജീവിക്കാന്‍ മാര്‍ഗമില്ല; ആത്മഹത്യയുടെ വക്കിലാണെന്ന് കാട്ടി സഹായം അഭ്യര്‍ത്ഥിച്ച് ഷാര്‍ജയില്‍ മലയാളിയുടെ കമ്പനിയിലെ ജോലിക്കാരിയായ മാനന്തവാടി സ്വദേശിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചെയ്യുന്ന ജോലിയുടെ ശമ്പളം ലഭിക്കാതെ ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ആത്മഹത്യയുടെ വക്കിലാണെന്നു കാട്ടി ഷാര്‍ജയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള അസ്മാക് അല്‍ ജസീറ എന്ന കമ്പനിയിലെ ജീവനക്കാരിയായ ആന്‍ നദിയ മേടയില്‍ ആണ് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. വയനാട്ടിലെ മാനന്തവാടി സ്വദേശിയാണ് ആന്‍ നദിയ.
ശമ്പളം നല്‍കുന്നതിനായി ബാങ്ക് അക്കൗണ്ട് തുറന്നെങ്കിലും എടിഎം കമ്പനി ഉടമയുടെ കൈയ്യിലാണെന്നും ഈ പെണ്‍കുട്ടി പറയുന്ന. എല്ലാ മാസവും ശമ്പളം അക്കൗണ്ടില്‍ ഇടുമെങ്കിലും തൊട്ടുപിന്നാലെ കമ്പനി മേധാവി തന്നെ പിന്‍വലിക്കുകയാണ്. ശമ്പളം ലഭിക്കുന്നില്ലെന്ന് കാട്ടി കേസ് നല്‍കിയപ്പോള്‍ പണമിട്ടതിന്റെ രേഖകള്‍ കാട്ടി അവര്‍ രക്ഷപെടുകയായിരുന്നെന്നും ആന്‍ പറയുന്നു. ഇത്തരത്തില്‍ കമ്പനിയുടെ പീഡനത്തിന് ഇരയായി തനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും കൂടിയുണ്ടെന്നും തങ്ങളെ രക്ഷിക്കണമെന്നുമാണ് ആന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്ത് ചെയ്യണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഞങ്ങള്‍ക്ക് അറിയില്ല. ഒന്ന് രണ്ടു പേര് ഞങ്ങളുടെ അവസ്ഥ കണ്ടു സഹായിക്കാന്‍ വേണ്ടി വന്നിരുന്നു.പക്ഷെ അവര്‍ തിരിച്ചു ചോദിക്കുന്നത് സഹായിച്ചാല്‍ തിരിച്ചു എന്ത് നല്‍കുമെന്നാണ്. സഹായം ചോദിച്ചപ്പോള്‍ കൂടെ കിടന്നു കൊടുക്കണം എന്നുള്ള രീതിയില്‍ ആണ് അവരുടെ പെരുമാറ്റം. ആ പറഞ്ഞതോ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആളുകള്‍ തന്നെ.ഇനി ഞങ്ങളുടെ അമ്മയെയോ കുടുംബക്കാരെയോ നാട്ടില്‍ എത്തി കാണാന്‍ കഴിയുമോ എന്നൊരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ലെന്നും ആന്‍ നദിയ പറയുന്നു.
ആന്‍ നദിയ മേടയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ദയവായി ഈ പോസ്റ്റ് ഒന്ന് ഷെയര്‍ ചെയ്തു സഹായിക്കുക. ഞാന്‍ UAE യില്‍ ആണ് ജോലി ചെയ്യുന്നത്. ഇവിടെ എത്തിയിട്ട് 10 മാസം കഴിഞ്ഞു. ആദ്യത്തെ 3 മാസം ശമ്പളം കറക്റ്റിനു തന്നിരുന്നു അതും by hand ആണ് തന്നത്. ഇവിടെ വന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ ബാങ്ക് അക്കൗണ്ട് കമ്പനി തന്നെ ഓപ്പണ്‍ ചെയ്തു തന്നു. ATM card with Pin number വരെ അവര്‍ കമ്പനി ആവശ്യത്തിനാണെന്നു പറഞ്ഞു കൊണ്ട് എല്ലാ സ്റ്റാഫിന്റെ കയ്യില്‍ നിന്നും തിരികെ വാങ്ങി.അതിന് ശേഷം ഞങ്ങള്‍ക്ക് ഇതുവരെ കാര്‍ഡോ ശമ്പളമോ കിട്ടിയിട്ടില്ല. ഈ കമ്പനിയില്‍ വന്നിട്ട് 6 മാസം കഴിഞ്ഞു. എമിറേറ്റ്‌സ് ഐഡി യോ പാസ്‌പോര്‍ട്ടോ ഞങ്ങളുടെ കയ്യില്‍ ഇല്ല. നാട്ടിലുള്ളവരെ contact ചെയ്യാന്‍ ഫോണ്‍ പോലും റീചാര്‍ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഞങ്ങള്‍ രണ്ടു ലേഡീസ് സ്റ്റാഫുകള്‍ ആണ് ഇവിടെ ഉള്ളത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഒന്നും ഞങ്ങള്‍ക്കില്ല.. ആകെ ആരെയെങ്കിലുമായി contact ചെയ്യാന്‍ കഴിയുന്നത് ഈ സോഷ്യല്‍ മിഡിയ വഴി മാത്രമാണ്.
ലേബര്‍ കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്യാന്‍ പോയെപ്പോള്‍ ഞങ്ങള്‍ക്ക് ശബളം കൃത്യമായി തരുന്നു എന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ ATM കാര്‍ഡ് ഉപയോഗിച്ച് അവര്‍ തന്നെ ആ ശബളം പിന്‍വലിച്ചിട്ടു ശബളം ഒക്കെ കൃത്യമായി തരുന്നു എന്നുള്ള തെളിവാണ് അവര്‍ കാണിക്കുന്നത്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനി യുടെ പേര് അസ്മാക് അല്‍ ജസീറ എന്നാണ്.ഓനേഴ്‌സില്‍ രണ്ടു പേര് മലയാളികള്‍ ആണ്..ഒരാള്‍ ചെന്നൈ സ്വദേശിയും ആണ്..ഞാനും എന്റെ പ്രിയ കൂട്ടുകാരിയും ആത്മഹത്യയുടെ വക്കിലാണ്..എന്ത് ചെയ്യണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഞങ്ങള്‍ക്ക് അറിയില്ല.ഒന്ന് രണ്ടു പേര് ഞങ്ങളുടെ അവസ്ഥ കണ്ടു സഹായിക്കാന്‍ വേണ്ടി വന്നിരുന്നു. പക്ഷെ അവര്‍ തിരിച്ചു ചോദിക്കുന്നത് സഹായിച്ചാല്‍ തിരിച്ചു എന്ത് നല്‍കുമെന്നാണ്. സഹായം ചോദിച്ചപ്പോള്‍ കൂടെ കിടന്നു കൊടുക്കണം എന്നുള്ള രീതിയില്‍ ആണ് അവരുടെ പെരുമാറ്റം. ആ പറഞ്ഞതോ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആളുകള്‍ തന്നെ.
ഇനി ഞങ്ങളുടെ അമ്മയെയോ കുടുംബക്കാരെയോ നാട്ടില്‍ എത്തി കാണാന്‍ കഴിയുമോ എന്നൊരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ല.. ഈ പോസ്റ്റ് വായിക്കുന്ന ഏതെങ്കിലും കൂട്ടുകാര്‍ ദുബായ് മലയാളം സമാജമായോ അല്ലെങ്കില്‍ ഏതെങ്കിലും സങ്കടനയുമായോ ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് നീതി വാങ്ങി തരും എന്നുള്ള പ്രതീക്ഷയും കൂടിയേ ബാക്കിയുള്ളൂ.. ഇത് നിങ്ങളുടെ സ്വന്തം സഹോദരിയുടെ ഒരു അപേക്ഷ ആയി കാണണം.. ആത്മഹത്യ മാത്രമാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്നില്‍ ഉള്ള വഴി. അത് മാത്രമല്ല ഇപ്പോഴുള്ള സിറ്റുവേഷനില്‍ ഓണര്‍ വരെ കയ്യൊഴിഞ്ഞിട്ടു പോയ അവസ്ഥ ആണ്.. ഞങ്ങള്‍ക്ക് നാട്ടില്‍ എത്ത പെടാന്‍ ഒരു വഴിയുമില്ല.. ദയവ് ചെയ്തു ഞങ്ങളെ സഹായിക്കുക.. ഇതൊരു അപേക്ഷ ആയി കാണുക..
https://www.facebook.com/Malayalivartha