റോഡ് മുറിച്ചു കടക്കവേ അബുദാബിയില്‍ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു

അബുദാബിയില്‍ റോഡ് മുറിച്ചു കടക്കവേ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരില്‍ ജയിംസ് ഷൈല ദമ്ബതികളുടെ മകള്‍ സ്മൃതി (25) ആണ് റോഡപകടത്തില്‍ മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ മുറൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ കാറിടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗ്ലോബല്‍ വിംഗ്‌സ് റെന്റ് എ കാര്‍ കന്പനിയില്‍ രണ്ടു വര്‍ഷമായി എച്ച്ആര്‍ മാനേജരായി ജോയി ചെയ്തുവരികയായിരുന്നു. ഒരു മാസം മുന്‍പാണ് സ്മൃതി നാട്ടില്‍ പോയി തിരിച്ചെത്തിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബുദാബി ഹംദാന്‍ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വര്‍ഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വന്നത്.
https://www.facebook.com/Malayalivartha