വിവാഹം നിശ്ചയിച്ച പ്രതിശ്രുത വധു ഗര്‍ഭിണിയായി... പ്രതിശ്രുത വധുവിനും വരനും ശിഷ്ടകാലം ജയിലില്‍ കഴിയാം!

വിവാഹം നിശ്ചയിച്ച പ്രതിശ്രുത വധു വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പ്രവാസി യുവാവിനും പ്രതിശ്രുത വധുവിനും അബുദാബിയില്‍ ജയില്‍ശിക്ഷ. വിവാഹേതര ലൈംഗിക ബന്ധം നിയമപരമായി തെറ്റാണ് അബുദാബിയില്‍. അബുദാബിയില്‍ ജോലി ചെയ്യുന്ന സൗത്ത് ആഫ്രിക്കകാരനായ എമ്ലിന്‍ ക്ലോര്‍വെല്ലിനും, പ്രതിശ്രുത വധു ഇറേന നോഹിയ്ക്കുമാണ് ഈ ഗതി. വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇറേന ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്.
ജനുവരിയിലാണ് വയറുവേദനയെ തുടര്‍ന്ന് ഇറേന അബുദാബിയിലെ ഒരു ഡോക്ടറെ കാണുന്നത്. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. വിവാഹം കഴിഞ്ഞതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തന്റെയും കാമുകന്‍ എമ്ലിന്റേയും വിവാഹം നിശ്ചിയിച്ചിരിക്കുകയാണെന്നും ഈ വര്‍ഷം അവസാനം തന്നെ വിവാഹം കഴിയ്ക്കുമെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചു.
എന്നാല്‍ അവര്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു.
അഞ്ച് വര്‍ഷം മുമ്ബാണ് എമ്ലിന്‍ അബുദാബിയില്‍ എത്തിയത്. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ മാനേജരായി ജോലി ചെയ്യുകയാണ്. നഗരത്തിലെ ഒരു കമ്ബനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരാണ് പ്രതിശ്രുത വധു ഇറേന. ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ട ഇരുവരും പ്രണയത്തില്‍ ആവുകയായിരുന്നു. വിവാഹം കഴിയ്ക്കാനും തീരുമാനിച്ചു.
അതേ സമയം യുവതിയും പ്രതിശ്രുതവരനും ജയിലിലായ സംഭവത്തില്‍ ഇടപെടാനാവില്ലെന്നാണ് സൗത്ത്ആഫ്രിക്കയുടെ നിലപാട്. അറബ് എമിറേറ്റ്‌സിലെ നിയമങ്ങളുടെ ഭാഗമാണ് ഇത്. അതിനാല്‍ അവിടെ നിന്ന് തന്നെ ജാമ്യത്തില്‍ ഇറങ്ങണമെന്ന് സൗത്ത്ആഫ്രിക്കന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha