കുടുംബ വിസയിന്‍ മേലുള്ള അധിക നിരക്ക് സൗദി പിന്‍വലിച്ചു, ഇനി കുടംബമായി തങ്ങാം, പ്രവാസികള്‍ ആശ്വാസത്തില്‍

സൗദിയില്‍ കുടുംബ വിസയിന്‍മേലുള്ള അധിക നിരക്ക് പിന്‍വലിച്ചു. സ്വദേശിവത്കരണത്തിന് പിന്നാലെയായിരുന്നു കുടുംബ വിസയില്‍ എത്തുന്നവര്‍ക്ക് അധികനിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സൗദിയുടെ നീക്കം. എന്നാല്‍ ഇഖാമയിലെത്തുന്നവര്‍ക്ക് അധിക തുക നല്‍കേണ്ടി വരും.
മലയാളികള്‍ ഉള്‍പ്പെടെ സൗദിയെ ആശ്രയിച്ചു കഴിയുന്ന നിരവധി ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും തിരിച്ചടിയാകുന്ന തീരുമാനമാണ് സൗദി ഉപേക്ഷിച്ചത്. സൗദിയുടെ ഈ തീരുമാനം വന്നതിനു പിന്നാലെ കുടുംബ വിസയിലെത്തിയ പ്രിയപ്പെട്ടവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ആശ്വാസമായി സൗദിയുടെ പുതിയ നീക്കം.
അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് വര്‍ഷത്തില്‍ 1000 റിയാല്‍ നല്‍കേണ്ടി വരാവുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പ്രവാസികള്‍. എന്നാല്‍ ഇഖാമ കൂട്ടിയത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. ഇഖാമ എന്നത് സൗദിയില്‍ താമസിക്കുന്ന എല്ലാ വിദേശപൗരന്മാര്‍ക്കും ബാധകമാണ്. സ്വദേശിവത്കരണത്തിന് പിന്നാലെ ഇഖാമയുടെ കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറച്ചിരുന്നു.
പുതുക്കുമ്പോഴും പുതിയത് എടുക്കുമ്പോഴും ഇഖാമയ്ക്ക് ഫീസ് നല്‍കണമെന്നത് പ്രവാസികള്‍ക്ക് അധിക തിരിച്ചടിയാണ് നല്‍കുക.
https://www.facebook.com/Malayalivartha