സന്തോഷത്തില്‍ മതിമറന്ന് ദുബായ് കണ്ട് മടങ്ങിയ കുടുംബം കുഞ്ഞിനെ ടാക്‌സിയില്‍ മറന്നുവെച്ചു

വിസിറ്റിങ് വിസയില്‍ ദുബായ് കാണാന്‍ എത്തിയ കുടുംബം തിരിച്ച് നാട്ടിലേക്ക് മടങ്ങവെ കുഞ്ഞിനെ ടാക്‌സിയില്‍ വച്ച് മറന്നു. നാട്ടിലേക്ക് പോകാനായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്താന്‍ റിഗ്ഗയിലെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ടാക്‌സിയില്‍ കയറിയത്. വിമാനത്താവളത്തില്‍ ഇറക്കിയ ടാക്‌സി പോയ ശേഷമാണ് കുഞ്ഞിനെ എടുക്കാന്‍ മറന്ന വിവരം ഇവര്‍ അറിഞ്ഞത്. ടാക്‌സിയില്‍ നിന്നും ആദ്യം പുറത്തിറങ്ങിയ ഭാര്യയുടെ കയ്യില്‍ കുഞ്ഞ് ഉണ്ടായിരുന്നു എന്നാണ് താന്‍ കരുതിയതെന്നാണ് ഭര്‍ത്താവ് പറയുന്നത്. എന്നാല്‍, കുഞ്ഞ് ഭര്‍ത്താവിന്റെ കയ്യിലാണെന്ന ചിന്തയിലാണ് താന്‍ നടന്നു നീങ്ങിയതെന്ന് ഭാര്യയും പറഞ്ഞു.
ഉടന്‍ തന്നെ ഇവര്‍ ദുബായ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ആര്‍.ടി.എയുമായി ചേര്‍ന്ന് ജിപിഎസ് ട്രാക്ക് ചെയ്ത് ടാക്‌സി ഡ്രൈവറുമായി ബന്ധപ്പെട്ടു. അതേസമയം, ഇതു സംബന്ധിച്ച പോലീസിന്റെ ഫോണ്‍കോള്‍ എത്തും വരെ വണ്ടിയില്‍ കുഞ്ഞുള്ള കാര്യം അറിഞ്ഞിരുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍ പറഞ്ഞു.
വാഹനത്തിനുള്ളില്‍ കിടത്തിയിരുന്ന കുഞ്ഞ് ഈ സമയമത്രെയും നല്ല ഉറക്കത്തിലായിരുന്നു. പോലീസ് വിളിച്ചതോടെ കുഞ്ഞിനെ ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി കുഞ്ഞിനെ കൈമാറി. ഇവിടെ നിന്നുള്ള പോലീസ് കുഞ്ഞിനെ വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുകയായിരുന്ന മാതാപിതാക്കളെ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha