ട്രെക്ക് ഓടിക്കുന്ന ജോലി പുരുഷനു മാത്രമുള്ളതല്ല: ഇവിടെയുണ്ട് ധൈര്യശാലിയായ ഒരു പെണ് ട്രെക്ക് ഡ്രൈവര്‍
ബ്രിട്ടണില്‍ ആകെയുള്ള 300000 ട്രക്ക് ഡ്രൈവര്‍മാരില്‍ 1600 പേര് സ്ത്രീകളാണ്. കെറ്റി ഗില്ലാര്‍ഡ് എന്ന 21 വയസുകാരി ആ ആയിരത്തി അറന്നൂറില്‍ ഒരാളും. 2010 ല്‍ പിതാവിന്റെ സ്ഥാപനത്തില്‍ ജോലിചെയ്തുകൊണ്ടാണ് തന്റെ തൊഴില്‍ ജീവിതം ആരംഭിച്ചത്. ഒരു അദ്ധ്യാപികയാകാനുള്ള പഠനം പൂര്‍ത്തിയാക്കിയ കെറ്റി അത് തന്റെ ജോലിയല്ലെന്ന് മനസ്സിലാക്കി പുരുഷന്മാര്ക്കു പോലും അത്ര എളുപ്പമല്ലാത്ത ഈ തൊഴിലിലേക്ക് കടന്നു വരികയായിരുന്നു.
ബ്രിട്ടനില്‍ ട്രെക്ക് ഓടിക്കുന്നതിനുള്ള എച്ച്.ജി.വി ലൈസന്‍സ് എടുക്കുന്നതിനുള്ള പ്രായ പരിധി ആദ്യം 21 വയസായിരുന്നു. പിന്നീട് അത് പത്തോമ്പതുവയസായി കുറച്ചു. ഈ സമയം പിതാവിന്റെ സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടയിലാണ് 19 കാരിയായ കെറ്റി ലൈസന്‍സിനായി അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ടെസ്റ്റ് പാസായ കെറ്റി കഴിഞ്ഞ വര്‍ഷമാണ് ക്ലാസ് വണ്‍ ടെസ്റ്റ് പാസായത്. ഇത് പുരുഷനു മാത്രം പറ്റിയ പണിയാണ് എന്നാണ് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത്. അതിനാല്‍തന്നെ ഒരു ന്യൂനപക്ഷം വരുന്ന സ്ത്രീകള്‍ മാത്രമാണ് ഈ തൊഴില്‍ ചെയ്യാന്‍ തയ്യാറാകുന്നുള്ളൂ എന്നാണ് കെറ്റിയുടെ അഭിപ്രായം.
ഈ ജോലിയില്‍ താന്‍ പൂര്‍ണ്ണ തൃപ്തയാണെന്ന് കെറ്റി പറയുന്നു. സ്വന്തം പിതാവ് നടത്തുന്ന ക്വാറിയില്‍ തന്നെയാണ് അവര്‍ ഇപ്പോള്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. തന്റെ ജോലി മേഖല ഒരുപാട് വിഷമതകള്‍ നിറഞ്ഞതാണെന്ന് സമ്മതിക്കുന്ന കെറ്റി എന്നാല്‍ അവിടെ സ്ത്രീയേയും പുരുഷനേയും ഒരു പോലെ തന്നെയാണ് കാണുന്നതെന്നും വ്യക്തമാക്കുന്നു. കൂടാതെ തന്റെ ജോലി ചെയ്യാന്‍ ആത്മധൈര്യം ധാരാളം ആവശ്യമാണ്. ലജ്ജാവതികളും, ഭീരുക്കളുമായവര്ക്ക് ഇത് പറ്റിയ പണിയല്ല-കെറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha