ഹാഗിയ സോഫിയ എന്താണ് സംഭവിച്ചത്; ചര്‍ച്ച് മസ്ജിദായി; മുസ്ലിങ്ങളുടെ ആഹ്ലാദവും ക്രിസ്താനികളുടെ പ്രതിഷേധവും; തുര്‍ക്കി സര്‍ക്കാറിന്റെ നിലപാടിനെതിരെ ലോക രാജ്യങ്ങള്‍

1500 വര്‍ഷത്തെ ചരിത്രവും സൗന്ദര്യവും പേറുന്ന നിര്‍മിതി. യു.എന്നിന്റെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഈ നിര്‍മിതി ഒരുകാലത്ത് ലോകാത്ഭുതങ്ങളുടെ പട്ടികയിലുമുണ്ടായിരുന്നു. തുര്‍ക്കിയിലെ ഇസ്താബുള്ളിലുള്ള ഹാഗിയ സോഫിയക്ക് പറയാനുള്ളത്ര ചരിത്രം വേറെരു നിര്‍മ്മിതിക്കുമുണ്ടാകുമെന്ന് തോന്നില്ല. ഒരെ സമയം ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഈ നിര്‍മ്മിതിക്കായി അവകാശ വാദങ്ങള്‍ ഉന്നയിച്ചു. കുറേ കാലം ചരിത്ര മ്യൂസിയമായി. ഇതാ ഇപ്പോള്‍ വീണ്ടും മുസ്ലിങ്ങളുടെ ആരാധാനാലയമായിരിക്കുകയാണ് ഹഗിയ സോഫിയ.
എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ദേവാലയം നിര്‍മ്മിച്ചത്. 360 മാണ്ടില്‍ ഇത് ഒരു ക്രിസ്ത്യന്‍ പള്ളിയായി. ഓട്ടൊമന്‍ ആധിപത്യത്തെത്തുടര്‍ന്ന് 1453ല്‍ ഇതൊരു മുസ്ലിം പള്ളിയായും, 1935ല്‍ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 2020 ജൂലായ് 11ന് തുര്‍ക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.
ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ഹാഗിയ സോഴിയുടെ ആദ്യകാല ശില്പികള്‍. ഗ്രീസില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും സിറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. 537 ഡിസംബറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആയിരം വര്‍ഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു. 1453ല്‍ മുഹമ്മദ് ദ് കോണ്‍ക്വറര്‍ എന്നറിയപ്പെടുന്ന ഓട്ടമന്‍ സുല്‍ത്താന്‍ മെഹ്മെത് രണ്ടാമന്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ അദ്ദേഹത്തിന്റെ കീഴിലായി. മക്കക്കു നേരെ തിരിഞ്ഞിരിക്കുന്ന ഒരു മിഹ്രാബും ഒരു പ്രാര്‍ത്ഥനാമണ്ഡപവും ചേര്‍ത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. സുല്‍ത്താന്‍ മുഹമ്മദ് അല്‍ഫാതിഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കീഴടക്കിയപ്പോള്‍ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങി മസ്ജിദാക്കി വഖഫ് ചെയ്ത കെട്ടിടമാണ് ഹാഗിയ സോഫിയ. 562 മുതല്‍ 1204 വരെയും 1261 മുതല്‍ 1453 ഈസ്സ്‌റ്റെണ്‍ ഓര്‍തൊഡൊക്‌സ് സഭയുടെ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനമായും, 1204 മുതല്‍ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതല്‍ രാജകീയ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയന്‍ നിര്‍മ്മിതി 1935ല്‍ കമാല്‍ അത്താത്തുര്‍ക്കിന്റെ ഭരണകാലത്ത് മ്യൂസിയമാക്കി മാറ്റപ്പെട്ടു. ഇതാണ് ഇപ്പോള്‍ വീണ്ടും മസ്ജിതാക്കി മാറ്റിരിക്കുന്നത്.
86 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് പള്ളി പ്രാര്‍ത്ഥനയ്ക്കായി തുറന്നു കൊടുത്തത്. ജൂലൈ പത്തിനാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ 1500 വര്‍ഷം പഴക്കമുള്ള ലോകപ്രശസ്ത മ്യൂസിയം പള്ളിക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഹാഗിയ സോഫിയ മ്യൂസിയമാക്കി മാറ്റിയത് വലിയ ഒരു തെറ്റായിരുന്നെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തുര്‍ക്കിയിലെ ഏറ്റവും ഉയര്‍ന്ന മതകാര്യ അധ്യക്ഷന്‍ ദിയാനെറ്റിനാണ് പള്ളിയുടെ ചുമതല. അതേസമയം ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രമായിരുന്ന ഹാഗിയ സോഫിയ പിടിച്ചെടുത്ത് മസ്ജിദാക്കിയ സംഭവത്തില്‍ ലോകമെങ്ങും പ്രതിഷേധം ശക്തമാണ്. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, യുനെസ്‌കോ, വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. തുര്‍ക്കിയുടെ ഈ നീക്കം യുനെസ്‌കോ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നാണ് ഗ്രീസിന്റെ വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha