15 മണിക്കൂറേ ജനിക്കാന്‍ പോകുന്ന മോള്‍ക്ക് ആയുസുള്ളൂ എന്നറിഞ്ഞിട്ടും 34കാരി പ്രസവിച്ചു; ഒരുപാട് ജീവനുകള്‍ക്ക് അവയവ ദാനം നടത്തി അവള്‍ യാത്രയായി

ഗര്‍ഭത്തിന്റെ പത്തൊമ്പതാമത്തെ ആഴ്ചയിലാണ് 34കാരിയായ അബി അഹേന്‍ ഡോക്ടര്‍മാരില്‍ നിന്നും ആ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് കൂടുതല്‍ നാള്‍ ജീവിച്ചിരിക്കില്ല എന്നും പ്രസവിച്ച് ഏത് നിമിഷവും കുട്ടി മരിച്ചുപോകാം എന്നതും. പക്ഷേ അബി തളര്‍ന്നില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കുഞ്ഞിനുണ്ടാകും എന്നറിഞ്ഞിട്ടും, അബോര്‍ഷന് ശ്രമിക്കാനല്ല, കുഞ്ഞിനെ പ്രസവിക്കാന്‍ തന്നെയായിരുന്നു അബിയുടെ തീരുമാനം. അബി പ്രസവിച്ചു. അബിയും ഭര്‍ത്താവ് റോബര്‍ട്ടും അവളെ ആനി എന്ന് വിളിച്ചു. 14 മണിക്കൂറും 58 മിനുട്ടും ജീവിച്ച് ആനി അബിയെയും റോബര്‍ട്ടിനെയും വിട്ടുപോയി.
പക്ഷേ ആ ജീവിതം കൊണ്ട് അവള്‍ക്ക് പലതും ചെയ്യാനുണ്ടായിരുന്നു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ച കുട്ടി എന്ന് വേണമെങ്കില്‍ ആനിയെ വിളിക്കാം. അതെ, അവയവങ്ങള്‍ ദാനം ചെയ്യാന്‍ വേണ്ടിയായിരുന്നു അബി ആനിയെ പ്രസവിച്ചത്. അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന അസുഖമായിരുന്നു ആനിക്ക്. തലച്ചോര്‍ വികസിക്കാതിരിക്കുക. തലയോട്ടി വളരാതിരിക്കുക. ആയിരത്തില്‍ ഒന്ന് ഗര്‍ഭത്തില്‍ മാത്രം കാണപ്പെടുന്നതാണിത്. ഗര്‍ഭം അലസിപ്പോകുകയാണ് ഭൂരിഭാഗം കേസുകളിലും ഉണ്ടാകുക. അഥവാ പ്രവസിച്ചാലും മണിക്കൂറുകള്‍ക്കകം മരിച്ചുപോകും.
ഗര്‍ഭത്തിന്റെ പത്തൊമ്പതാം ആഴ്ചയിലാണ് അബി ഈ വിവരം അറിഞ്ഞത്. അതായത് അഞ്ചാം മാസത്തില്‍. അബോര്‍ട്ട് ചെയ്യാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. എന്നാല്‍ അബി അത് കേട്ടില്ല, ജീവിക്കില്ല എന്നറിഞ്ഞിട്ടും മകളെ പ്രസവിക്കാന്‍ തീരുമാനിച്ചു. രണ്ട് പെണ്‍മക്കള്‍ വേറെയുമുണ്ട് ഇവര്‍ക്ക്. ഡൈലനും ഹാര്‍പറും.
ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും കടുപ്പമുള്ള കാര്യം എന്നാണ് പിന്നീട് മകളെ ഗര്‍ഭത്തില്‍ കൊണ്ടുനടന്ന ആ നാല് മാസങ്ങളെക്കുറിച്ച് അബി പറയുന്നത്. മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അവയവദാനം നടത്തുന്ന ഇവിടത്തെ ആദ്യത്തെ നവജാതശിശു എന്ന പേരും ആനിക്കാണ്.
ഒരുപാട് ജീവിതങ്ങള്‍ രക്ഷിച്ചാണ് മകള്‍ പോയത് എന്നോര്‍ക്കുമ്പോള്‍ അബിക്ക് ഇപ്പോഴും അഭിമാനമേയുള്ളൂ. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ആനിയുടെ കഥ തന്നെ മറ്റൊന്നാകുമായിരുന്നു എന്നാണ് അബി പറയുന്നത്.
https://www.facebook.com/Malayalivartha