10,000 മുട്ട കൊണ്ട് ഒരു പടുകൂറ്റന്‍ ഓംലെറ്റ്

മുട്ടപ്രേമികളുടെ വായില്‍ കൊതിയൂറുന്ന തരത്തിലുള്ള വമ്പന്‍ മുട്ട ഉണ്ടാക്കിയിരിക്കുകയാണ്. 10,000 മുട്ട കൊണ്ടാണ് ഈ ഓംലൈറ്റ് ഉണ്ടാക്കിയത്. അടുത്തെങ്ങാനുമാണെന്ന് കരുതി പോയി കഴിക്കാന്‍ പറ്റിയ ദൂരത്തിലുമല്ല ഈ വമ്പന്‍ ഓംലൈറ്റ് ഉണ്ടാക്കിയതെന്ന് മാത്രം. ബെല്‍ജിയത്തിലാണെന്ന് ഈ ഓംലൈറ്റ് ഉണ്ടാക്കിയത്.
മാല്‍മെഡി എന്ന നഗരത്തിലാണ് 22 വര്‍ഷമായി നടന്നു വരുന്ന ആചാരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പടുകൂറ്റന്‍ ഓംലെറ്റ് ഉണ്ടാക്കിയത്. നിരവധി ആളുകള്‍ ഒരുമിച്ച് ചേര്‍ന്നാണ് മുട്ട പൊട്ടിച്ച് ആവശ്യമായ ചേരുവകകള്‍ ചേര്‍ത്തത്.
തുടര്‍ന്ന് പാചകവിദഗ്ധരുടെ നേതൃത്വത്തില്‍ നാല് മീറ്റര്‍ വിസ്തീര്‍ണമുള്ള പാത്രത്തിലിട്ടാണ് പാചകം ചെയ്തത്. 'ദി വേള്‍ഡ് ഫ്രറ്റേണിറ്റി ഓഫ് നൈറ്റ്‌സ് ഓഫ് ദി ജയന്റ് ഓംലെറ്റ്' എന്ന സംഘടനയുടെ നേതൃത്വത്തില്‍ 1973 മുതല്‍ ഇത്തരത്തില്‍
വമ്പന്‍ ഓംലെറ്റ് ഉണ്ടാക്കാറുണ്ട്. പാകമായ ഓംലെറ്റ് പങ്കെടുത്തവര്‍ വട്ടം കൂടി നിന്ന് ആസ്വദിച്ച് കഴിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha