ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയത്തിന് പ്രതിശ്രുതവരന്റെ വ്യത്യസ്തമായ പ്രണയോപഹാരം

അഭിനേത്രിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയ വിഡിയോ വ്യത്യസ്തമായ ഒരു പ്രണയോപഹാരം കൊണ്ട് ശ്രദ്ധനേടുന്നു.
നര്‍ത്തകിയായ ഉത്തരയ്ക്ക് ചിലങ്ക സമ്മാനമായി കാലില്‍ കെട്ടി നല്‍കിയാണ് പ്രതിശ്രുത വരന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുന്നത്. ഒരു പൂച്ചെണ്ടും ഉത്തരയ്ക്ക് നല്‍കുന്നുണ്ട്. തുടര്‍ന്ന് ഉത്തര മനോഹരമായി ചുവടുവയ്ക്കുന്നുണ്ട്.
ബംഗളൂരുവിലുള്ള UTIZ എന്ന കമ്പനിയുടെ ഉടമയായ നിതേഷ് നായരാണ് ഉത്തരയുടെ പ്രതിശ്രുത വരന്‍. വളരെ റൊമാന്റിക്കായി പ്രണയം അവതരിപ്പിക്കുന്ന ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹനിശ്ചയം.സംയുക്ത വര്‍മയും , ബിജു മേനോനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര.
https://www.facebook.com/Malayalivartha