ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊമ്പിനുടമയായ ആന ഓര്‍മയായി!

കെനിയയിലെ ഏറ്റവും വലിയ കൊമ്പന്‍മാരില്‍ ഒന്നായ ടിം എന്ന ആനയെ ആമ്പോസ്ലി ദേശീയ പാര്‍ക്കില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊമ്പിനുടമയായ ആനയായിരുന്നു ടിം. 45 കിലോയോളം ഭാരമുണ്ടായിരുന്ന കൂറ്റന്‍ കൊമ്പുകളായിരുന്നു ടിമ്മിന്റെ പ്രത്യേകത.
ഒന്നിലധികം തവണ ഗ്രാമവാസികളുടെ കുന്തംകൊണ്ടുള്ള ആക്രമണത്തിനും ടിം ഇരയായിട്ടുണ്ട്.
കൃഷിയിടത്തിലിറങ്ങി വിള നശിപ്പിക്കുന്നത് ടിമ്മിന്റെ പതിവായിരുന്നു. ഇതിനു തടയിടാനാണ് 2016-ല്‍ ടിമ്മിന് കോളര്‍ ഘടിപ്പിച്ചത്. ടിമ്മിന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ പിന്നീട് ഇതുപകരിച്ചു.
ടിമ്മിന്റെ ശരീരം കെനിയയിലെ വനം വകുപ്പ് നെയ്‌റോബിയിലുള്ള നാഷണല്‍ മ്യൂസിയത്തിനു കൈമാറി. പഠനാവശ്യങ്ങള്‍ക്കും മറ്റുമായി ശരീരം സൂക്ഷിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha