യുവാവ് റോഡിലിറങ്ങിയത് പൊലീസ് അടിക്കുന്നത് നേരില്‍ കാണാന്‍ ; കേസും നേടി തിരികെ പോയി!
അടൂരില്‍ റോഡിലിറങ്ങി പൊലീസിനടുത്ത് ബൈക്കില്‍ വട്ടംചുറ്റി നടന്ന യുവാവിനെ പൊലീസ് പൊക്കി കേസെടുത്തു. പൊലീസ് അടിക്കുന്നുണ്ടോ എങ്കില്‍ കണ്ടുകളയാം എന്നു കരുതിയാണത്രേ പുറത്തിറങ്ങിയത്!
അത്യാവശ്യങ്ങള്‍ക്കല്ലാതെ റോഡിലിറങ്ങരുതെന്ന് പറഞ്ഞ് രാവിലെ മുതല്‍ കാവല്‍ നില്ക്കുന്ന പൊലീസിന്റെ മുമ്പിലാണ് ഈ പരീക്ഷണങ്ങള്‍. പിന്നെ എങ്ങനെ കേസെടുക്കാതിരിക്കുമെന്നാണ് പൊലീസിന്റെ ചോദ്യം. പൊലീസ് അടികൊടുക്കുന്ന വിഡിയോകള്‍ കണ്ടാണ് പൊലീസ് അടിക്കുന്നത് നേരില്‍ കാണാന്‍ അടൂരില്‍ യുവാവ് ഇറങ്ങിയത്.
കഴിഞ്ഞ ദിവസം സൂചി വാങ്ങാനിറങ്ങി കേസില്‍പ്പെട്ടതു പോലെ പത്തനംതിട്ട ടൗണില്‍ ഇന്നലെ പൊലീസ് കേസെടുത്തത് അമ്മയ്ക്ക് അവില് നനയ്ക്കാന്‍ പൊടി പരിപ്പ് വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ്. അത് അത്ര ആവശ്യമുള്ള സംഭവമല്ലെന്നും അതുകൊണ്ട് ഒരു കേസ് ഇരിക്കട്ടെയെന്നായിരുന്നു പൊലീസ് നിലപാട്.
എന്നാല്‍ ഏനാത്ത് പൊലീസ് ഇന്നലെ മറ്റൊരു നല്ല കാര്യവും ചെയ്തു. വീട്ടിലെ പട്ടിണി മാറ്റാന്‍ വാഹനത്തില്‍ ജോലി തേടി നിരത്തിലിറങ്ങിയ ഗൃഹനാഥന് പൊലീസിന്റെ വക 5 കിലോ അരിയും 2 കിലോ പയറും. ഒപ്പം കേസും. ചൂരക്കോടു സ്വദേശിയായ ഇയാളെ ഏനാത്ത്-ഏഴംകുളം റോഡില്‍ തട്ടാരുപടിയില്‍ വച്ചാണ് സിഐ എസ്.ജയകുമാര്‍, എസ്ഐ എസ്.വിപിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.
അരി വാങ്ങാന്‍ പണമില്ലെന്നും അതിനാല്‍ ജോലിക്കു പോകാന്‍ വന്നതാണെന്നുമായിരുന്നു, ഇറങ്ങി നടക്കുന്നതെന്തിനാണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി. തുടര്‍ന്നാണ് ഇയാളെ സ്റ്റേഷനിലെത്തിച്ച് അരിയും പയറും വാങ്ങി നല്‍കിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ വലിയ പട്ടിണിക്കാരനല്ലെന്നു ബോധ്യപ്പെട്ടതിനാല്‍ നിര്‍ദേശം ലംഘിച്ച് വാഹനത്തില്‍ പുറത്തിറങ്ങിയതിനെതിരെ കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha