Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..


നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..


കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.


ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...

എൻ പേര് 'പടയപ്പ.....!! കാട്ടുകുറുമ്പനെ പേടിക്കാതെ കെഎസ്ആർടിസി ഡ്രൈവർ, ഇരുപത്തിരണ്ട് തവണ റോഡിൽ കണ്ടിട്ടുണ്ടുണ്ടെങ്കിലും മൂന്നടി മുന്നിൽ വന്ന് സലാം പറഞ്ഞുപോയത് ആദ്യം, കണ്ടുമുട്ടൽ മറക്കാതിരിക്കാൻ ഒരു സമ്മാനമെന്ന പോലെ കൊമ്പ് കൊണ്ട് അവൻ മുൻഗ്ലാസിൽ കോറി, രണ്ടാം തവണ കൊമ്പ് തൊട്ടപ്പോൾ ഗ്ലാസ് പൊട്ടി...പടയപ്പയെ കുറിച്ച് ബാബുരാജിനും പറയാനുണ്ട്....

09 APRIL 2022 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്ന ആനയെ തൊഴിലാളികളാണ് 'പടയപ്പ' എന്ന ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങിയത്. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു. ലോക്ഡൗൺ സമയത്ത് ടൗണിലെ സ്ഥിരം സന്ദർശകനായി മാറിയ ആന പക്ഷെ പിന്നീട് കാട്ടിലേക്ക് പോവാതെ നാട്ടിൽ തന്നെ തുടരുകയായിരുന്നു.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ പതിവുപോലെ മൂന്നാർ ജി എച്ച് റോഡിൽ പെരുമ്പാവൂർ ചെറുകുന്നം സ്വദേശി എം‌ സി ഔസേപ്പ് നടത്തുന്ന കടയുടെ മുൻവശം തകർത്ത കാട്ടാന ആറു പഴുത്ത വാഴക്കുലകളും ആപ്പിൾ, മുന്തിരി, മാതളം എന്നിവയും തിന്നുതീർത്ത ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പ എത്തുന്നത്. ഓരോ തവണയും കട തകർത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണ് പതിവ്. ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തിരിച്ചയച്ചത്.

2020 ലാണ് ആന ആദ്യമായി ഈ കട നശിപ്പിച്ചത്. ഇതുവരെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഔസേപ്പിനുണ്ടായത്. വനംവകുപ്പിൽ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും. അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കു വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. രാത്രി വൈകിയും എത്തുന്ന വാഹനങ്ങൾക്ക് കാട്ടാനകൾ ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പ് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

എന്നാൽ പടയപ്പയെ പേടിക്കാതെ മൂന്നാറിൽ നിന്ന് ഉദുമൽ പേട്ടയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസ് ഡ്രൈവർ ബാബുരാജ് കണ്ടക്ടറും സഹയാത്രികരും പകർത്തിയ വീഡിയോയിൽ അക്ഷോഭ്യനായി ഇരിക്കുകയായിരുന്നു. പടയപ്പയുടെ കുറുമ്പിനെ കുറച്ച് നന്നായി അറിയാവുന്ന ആളാണ് ഇദ്ദേഹം. വന്യമൃഗങ്ങളും കാട്ടാനകളും സ്വൈരവിഹാരം നടത്തുന്ന റൂട്ടുകളിലൂടെയാണ് ബാബുരാജ് വർഷങ്ങളായി വാഹനം ഓടിക്കുന്നത്.

2007ലാണ് ബാബുരാജ് കെഎസ്ആർടിസിയിൽ എത്തുന്നത്. അതിനു മുൻപും ഈ റൂട്ടുകളിലൂടെ ബസും ലോറിയും ഓടിച്ചിട്ടുണ്ട്. ഇതിനിടെ പടയപ്പയെ 22 തവണ റോഡിൽ കണ്ടിട്ടുണ്ടുണ്ടെങ്കിലും മൂന്നടി മുന്നിൽ വന്ന് സലാം പറഞ്ഞുപോയത് ആദ്യമായാണ്.കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയ്ക്കിടെ കൊമ്പ് കൊണ്ട് അവൻ മുൻഗ്ലാസിൽ ഒന്നു കോറി പടയപ്പ കുറുമ്പുക്കാട്ടി. ഒരിക്കൽ പോലും പടയപ്പ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ലെന്നാണ് ബാബുരാജ് പറയുന്നത്

രാത്രിയായാലും പകലായാലും മാറിനിന്നു വഴി തന്നിട്ടുണ്ട്. ആ വിശ്വാസത്തിലാണു ബസിൽ തന്നെ ഇരുന്നത്. അവൻ അടുത്തുവന്നു മണത്തു നോക്കി, തൊട്ടുനോക്കി, മാറിനിന്നു. രണ്ടാമത്തെ പ്രാവശ്യം കൊമ്പ് തൊട്ടപ്പോൾ ഗ്ലാസിൽ പൊട്ടലുണ്ടായി. യാത്രക്കാരുമായി ഞാൻ റിസ്ക് എടുത്തെന്നു പറയുന്നവരുമുണ്ട്. ഏത് വിഷയത്തിലും രണ്ട് പക്ഷമുണ്ടാകുമല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.

കെഎസ്ആർടിസി ബസ് ഡ്രൈവർ ബാബുരാജ് ആളൊരു മൃഗസ്നേഹിയാണ്. ചിന്നാർ കാട്ടിലൂടെ ബസ് ഓടിക്കുന്നതിനിടെ 11 തവണ പുലിയെ കണ്ടിട്ടുണ്ട്. ഈ കണ്ടുമുട്ടലിന്റെയെല്ലാം കൃത്യമായ കണക്കും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്  (4 minutes ago)

ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍  (7 minutes ago)

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി  (11 minutes ago)

ഇടിമിന്നൽ അപകടകാരികളാണ്; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (14 minutes ago)

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ  (19 minutes ago)

നടി റിനി ആന്‍ ജോര്‍ജിന്റെ പരാതിയില്‍ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കി ഡി ജി പി  (37 minutes ago)

കെ സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് വി മുരളീധരന്‍  (45 minutes ago)

രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത്; വർഗ്ഗീയ പ്രീണനം സി.പി.എമ്മിൻ്റെ അടവുനയമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (55 minutes ago)

മണ്ണാര്‍ക്കാട് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി  (57 minutes ago)

മുരിദ്കെ ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം  (1 hour ago)

Pathanamthitta-Copule കേരളം ഞെട്ടുന്നു..  (2 hours ago)

രാഹുൽ എത്തിയാൽ സഭ സ്തംഭിക്കും  (2 hours ago)

Mother-arrested കൂടുതൽ സ്നേഹം കുഞ്ഞിനോട്  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ തിരക്കിട്ട ചര്‍ച്ച ; അടിവയറ്റില്‍ തീയാളി വിഡി സതീശന്‍, വീട് വളഞ്ഞ് സിപിഎമ്മുകാര്‍  (2 hours ago)

ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...  (4 hours ago)

Malayali Vartha Recommends