അമ്മയെ തിരഞ്ഞ് ദുരിതാശ്വാസക്യാമ്പുകളില്‍
സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിരവധി കുട്ടികളാണ് രക്ഷാകര്ത്താക്കള് ഒപ്പമില്ലാതെ പല ക്യാമ്പുകളില്‍ എത്തപ്പെടുന്നത്.
ഇത്തരത്തില്‍ കാലടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികള്‍ നേവിയുടെ ക്യാമ്പുകളില്‍ സുരക്ഷിതരായി എത്തിയിട്ടുണ്ട്.
എന്നാല്‍ ഇവരുടെ മാതാപിതാക്കളെ കുറിച്ചോ മറ്റ് ബന്ധുക്കളെ കുറിച്ചോ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ഇതില്‍ മൂന്ന് പേര് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്.
കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവര്‍ കാലടിയിലെ നേവി ക്യാമ്പുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha