Widgets Magazine
20
Jul / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...


വിവാഹ ശേഷം പേളിയും ശ്രീനിഷും വീണ്ടും ആ ഗാനവുമായി എത്തി; ഇത്തവണ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതല്‍ ദൃഢമാക്കി താരദമ്പതികൾ


ദാമോദരനും വേണ്ട നമ്ബൂതിരിയും വേണ്ട; ഒരു മതത്തെയും പേടിയില്ല; നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍.. പക്ഷേ, മനസൊരിക്കലും തളര്‍ന്നിട്ടില്ല; തുറന്നടിച്ച് കൈതപ്രം


അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം... തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്


തകർത്ത് പാടി കുഞ്ചാക്കോ!! വിമർശിച്ച് ജോജു; കാവ്യ വിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുതെന്ന് കുഞ്ചാക്കോ ബോബന്‍

പ്രിയ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ അവര്‍ കാതുകള്‍ ശ്രുതിയുടെ നെഞ്ചോട് ചേര്‍ത്തുവച്ചു! ആ അപൂര്‍വ നിമിഷത്തിന് സാക്ഷിയാകാന്‍ കാളിദാസ് ജയറാമും!

18 AUGUST 2018 05:10 PM IST
മലയാളി വാര്‍ത്ത

പ്രിയ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമിടിപ്പ്, ശ്രുതിയുടെ ഹൃദയത്തോടു ചേര്‍ന്നുനിന്ന് അവര്‍ കേട്ടു. ലില്ലിക്കുട്ടിക്കും സാലിമ്മയ്ക്കും എല്‍സമ്മയ്ക്കും അതൊരു അപൂര്‍വ നിമിഷമായിരുന്നു. ശ്രുതിയില്‍ മിടിക്കുന്നത് അഞ്ചു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ച തങ്ങളുടെ സഹോദരന്‍ ലാലിച്ചന്റെ ഹൃദയമാണ്. നിറകണ്ണുകളോടെ ശ്രുതിയുടെ അമ്മ ശാന്ത അവര്‍ക്കു നേരേ കൈകൂപ്പി.

ശ്രുതിയില്‍ മിടിക്കുന്ന ലാലിച്ചന്റെ ഹൃദയത്തിന് ദേശീയ അവയവദാന ദിനത്തില്‍ അഞ്ചു വയസ് പിന്നിട്ടു. അഞ്ചു വര്‍ഷം മുന്‍പ് ഓഗസ്റ്റ് 13-നാണ് അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ചങ്ങനാശേരി പാറാല്‍ തൈപ്പറമ്പില്‍ ലാലിച്ചന്‍ എന്ന 43-വയസുകാരന്റെ മിടിക്കുന്ന ഹൃദയം ആരക്കുന്നം കടപ്പുറത്ത് വീട്ടില്‍ ശശീന്ദ്രന്റെ മകള്‍ ശ്രുതിയില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചത്.

ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് സാധാരണ ജീവിതം നയിച്ചുവരുന്ന ശ്രുതി മുളന്തുരുത്തി നീതി ഡി.ആര്‍.സി ലബോറട്ടറിയില്‍ ലാബ് ടെക്‌നീഷ്യനാണ്. സഹോദരന്റെ ഹൃദയസ്പന്ദനം കേള്‍ക്കാനും ശ്രുതിയുമായി സ്‌നേഹം പങ്കിടാനുമാണു ലാലിച്ചന്റെ കുടുംബാംഗങ്ങള്‍ ലിസി ആശുപത്രിയിലെത്തിയത്. സാലിമ്മയും ലില്ലിക്കുട്ടിയും എല്‍സമ്മയും ലാലിച്ചന്റെ ഹൃദയമിടിപ്പ് കേള്‍ക്കണമെന്ന ആഗ്രഹം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ അറിയിച്ചിരുന്നു. ശ്രുതിയുടെ നെഞ്ചില്‍ ചേര്‍ന്നുനിന്ന് അവര്‍ പ്രിയസഹോദരന്റെ ഹൃദയസ്പന്ദനം അറിഞ്ഞു. ലാലിച്ചന്റെ മറ്റൊരു സഹോദരനായ ടോമിച്ചനും ഒപ്പമുണ്ടായിരുന്നു.

കേരളത്തില്‍ ഹൃദയം മാറ്റിവയ്ക്കലിന് ശേഷം കൂടുതല്‍കാലം ജീവിച്ചിരിക്കുന്ന വ്യക്തിയാണ് ശ്രുതി. ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന അസുഖത്തെ തുടര്‍ന്നാണ് ശ്രുതിക്കു ഹൃദയം മാറ്റിവയ്‌ക്കേണ്ടി വന്നത്. ജന്‍മനാ ഒരു വൃക്ക മാത്രമുള്ള ശ്രുതിക്ക് ഇതോടൊപ്പം രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു എന്ന അസുഖവുമുണ്ടായിരുന്നു. ഇത്തരമൊരു വ്യക്തിയില്‍ വിജയകരമായി ഹൃദയം മാറ്റിവച്ചത് ഏഷ്യയില്‍ തന്നെ ആദ്യമായിട്ടായിരുന്നു.

സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ശ്രുതിയുടെ കുടുംബത്തിന് എല്ലാത്തിനും തുണയായി നിന്നത് നാട്ടുകാരായിരുന്നു. രണ്ടുവട്ടം ഹൃദയം മാറ്റിവച്ച പാലക്കാട് സ്വദേശിയും വിപ്രോ ജീവനക്കാരനുമായ ഗിരീഷ്, മാറ്റിവച്ച ഹൃദയവുമായി ഓട്ടോറിക്ഷ ഓടിക്കുന്ന ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍, വല്ലാര്‍പാടം സ്വദേശി ജോസഫ് റോണി എന്നിവരും ചടങ്ങിനെത്തിയിരുന്നു. ചെറിയ പ്രശ്‌നങ്ങളില്‍പോലും തളര്‍ന്നുപോകുന്ന തന്നെപ്പോലുള്ളവര്‍ക്കു മാതൃകയാണ് പ്രതിസന്ധികളെ നേരിട്ട് മാറ്റിവച്ച ഹൃദയവുമായി ജീവിക്കുന്നവര്‍ എന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ നടന്‍ കാളിദാസ് ജയറാം പറഞ്ഞു.

അവയവദാനത്തിനെതിരേ സാമൂഹമാധ്യമങ്ങളിലൂടെ നടന്ന കുപ്രചാരണങ്ങളെത്തുടര്‍ന്ന് എട്ടു മാസമായി അവയവമാറ്റം നടക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ലിസി ആശുപത്രി ഡയറക്ടര്‍മാരായ ഫാ. അജോ മൂത്തേടന്‍, ഫാ. ആന്റോ ചാലിശേരി, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നെഞ്ചിലേറ്റിയ വെടി നെഞ്ചു വിരിച്ചു വരിച്ചത്..... ഭീരുവല്ല ധീരനായിരുന്നു എന്റെ മകൻ'' ചങ്കുറപ്പിന്റെ ഈ വാക്കുകൾ ഇനി ഓർമ  (2 minutes ago)

ആമസോണിന്റെ പ്രൈം ഡേ സെയിലിനിടെ കമ്പനിക്ക് വന്‍ അബദ്ധം  (6 minutes ago)

ഒടുവിൽ ചർച്ചയ്ക് ഫലം കണ്ടു..ഉപവാസത്തിനും പ്രാർത്ഥനയ്ക്കും തൽക്കാലം വിട..  (12 minutes ago)

മഴ കനക്കുന്നു ; പെരിങ്ങല്‍ കുത്ത് ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു..  (38 minutes ago)

ഇറാന്റെ പിടിയില്‍ 18 ഇന്ത്യാക്കാര്‍; മുന്നറിയിപ്പുമായി മോദിയും അമിത്ഷായും  (1 hour ago)

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ നല്‍കി; പുറത്തായത് പിതാവിൻറെ കളികൾ; ദമ്പതികൾ വിവാഹ മോചനത്തിനായി കോടതിയിൽ  (1 hour ago)

ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ നേതാവെന്ന ബഹുമതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

പ്രണയിനിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു  (2 hours ago)

നഗരസഭയിലെ കള്ളിയായ സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത ഒറ്റപ്പാലം എസ്.ഐയെ പിണറായി സര്‍ക്കാര്‍ സ്ഥലംമാറ്റി  (2 hours ago)

പ്രിയങ്കയുടെ ചങ്കുറപ്പിനു മുന്നിൽ പത്തിതാഴ്‌ത്തി യോഗി സർക്കാർ; ഉത്തർപ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തി  (2 hours ago)

കുമ്പള കൊടിയമ്മയിൽ കനത്ത മഴയില്‍ റോഡ് ഭൂമിയിലേക്ക് താഴ്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു  (2 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവങ്ങള്‍ക്കും പരീക്ഷാക്രമക്കേടിനും എതിരെ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നടത്തിവരുന്ന സമരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലീഫ്ഹൗസിലേക്ക് വ്യാപിപ്പിച്ചു  (2 hours ago)

ദില്ലിയുടെ മരുമകൾ യാത്രയായി ; രാഷ്ട്രീയത്തിൽ നേട്ടമായത് ഗാന്ധികുടുംബവുമായുള്ള അടുപ്പം; അവസാന കാലം വരെ രാഷ്ട്രീയത്തിൽ സജീവം; തുടർച്ചയായി 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ പതനത്തിനു  (2 hours ago)

സുഗന്ധം പരത്താൻ നോക്കിയതാ പണി പിന്നാലെ വന്നു; ചാനൽ അവതാരികയ്ക്ക് പറ്റിയ മണമുള്ള മണ്ടത്തരം  (2 hours ago)

ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് വാഹനം വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് അഴിമതി നടത്താനുള്ള പുതിയ ഉപാധിയാണെന്ന് ആക്ഷേപം  (2 hours ago)

Malayali Vartha Recommends